പോങ്ങുംമ്മൂട്: പേട്ട ഫൊറോന കുടുംബശുശ്രൂഷ സമിതി പോങ്ങുംമ്മൂട് ഫറോനാ സെൻററിൽ വച്ച് കുടുംബ ശുശ്രൂഷ ലീഡർമാർക്ക് നേതൃത്വപരിശീലന ക്ലാസ് സംഘടിപ്പിച്ചു. ആഗസ്റ്റ് 16-ന് നടന്ന പരിപാടിയിൽ ഫെറോന വികാരി ഫാ. റോഡ്ട്രിക്സ് കുട്ടി അധ്യക്ഷത വഹിച്ചു. അതിരൂപത കുടുംബശുശ്രൂഷ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ലീൻ മാർക്കോസ് കുടുംബശുശ്രൂഷ കർമ്മപരിപാടികളെ കുറിച്ച് വിവരിച്ചു. തുടർന്ന്ജലീൽ വിഴിഞ്ഞം, രാജു ജോസഫ് മരിയനാട് എന്നിവർ നേതൃപരിശീലന ക്ലാസ്സ് നയിച്ചു. ആധുനികകാലത്ത് കുടുംബവും കുഞ്ഞുങ്ങളും നേരിടുന്ന വെല്ലുവിളികളും, അവയേടുള്ള സമീപന രീതികളും, ബൈബിളിൽ നാം കാണുന്ന നേതൃഗുണങ്ങളും പരിശീലനത്തിൽ വിഷയങ്ങളായി.

