വട്ടിയൂർകാവ് ഫെറോനയിലെ കുലശേഖരം ഇടവകയിൽ വിശുദ്ധ കൊച്ചു ത്രേസ്യയുടെ വിശുദ്ധ പദവിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച് ” ലിറ്റിൽ വേ ” എന്ന കുട്ടികളുടെ സംഘടന ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ മോൺ. സി. ജോസഫ് മുഖ്യകാർമികത്വം വഹിച്ചു. കൈയിൽ ക്രൂശിത രൂപവും റോസാപ്പൂക്കളുമായി വിശുദ്ധ കൊച്ചുത്രേസ്യയുടെ വേഷമണിഞ്ഞെത്തിയ കുഞ്ഞുങ്ങളെ ഇടവക വികാരി ഫാ. ജെറോം അമൃതയ്യൻ സ്വീകരിച്ചു.