കഴിഞ്ഞ മാസം കൊൽക്കത്തയിൽ വച്ച് സമാപിച്ച U-16 നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്ക് ഗോവയിൽ നടക്കുന്ന ഫൈനൽ ക്യാമ്പിലേക്കാണ് എബിൻദാസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ലിഫ ട്രിവാൻഡ്രത്തിൻറെ U-15 ടീം ക്യാപ്റ്റനും, കരുത്തനായ Midfield General കൂടിയായ എബിൻദാസ് കഴിഞ്ഞ 2 വർഷമായി പങ്കെടുത്തിട്ടുള്ള എല്ലാ ടൂർണ്ണമെൻറുകളിലും മികച്ച കളിക്കാരനും Top Scorer അവാർഡും കരസ്ഥമാക്കുന്നത് പതിവാണ്. കേരളത്തിന്റെ സന്തോഷ് ട്രോഫി ഗ്രാമം എന്നറിയപ്പെടുന്ന പൊഴിയൂർ തെക്കേ കൊല്ലംകോട് എസ് എം ആർ സി ക്ലബിലൂടെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ എബിൻദാസ്, കൊല്ലംകോട് സ്വദേശികളായ യേശുദാസ്ന്റെയും ശാലിനിയുടെയും മൂത്ത പുത്രനാണ്. 2018 ൽ ലിഫയിൽ ചേർന്നതിൽപ്പിന്നെ എബിൻദാസ്, ഇന്ത്യിലെതന്നെ മികച്ച പരിശീലകരിലൊരാളായ, തീരദേശ ഫുട്ബോൾ താരങ്ങളെവച്ച് ഇന്ത്യൻ ഫുട്ബോളിൽ വിപ്ളവം സൃഷ്ടിക്കുന്ന ക്ളെയാഫാസ് അലക്സ് എന്ന മികവുറ്റ പരീശീലകന്റെയും കൂടാതെ AFC “C” License holder ആയ വിൻസൻറ് ഡൊമിനിക്, ഫ്രെഡി ജോസ് എന്നിവരുടേയും ശിക്ഷണത്തിലാണ് പരിശീലനം നേടിവരുന്നത്. ബാംഗ്ളൂരിൽ സമാപിച്ച U-16 നാഷണൽ സൌത്ത് സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ Top Scorer and Best Player അവാർഡ് സ്വന്തമാക്കിയതും എബിൻദാസാണ്. ഇതിൽ ഏറെ ശ്രദ്ധേയമായ കാര്യം തെലുങ്കാനക്ക് എതിരായ 5-0 ന് വിജയിച്ച അവസാന നിർണ്ണായക മൽസരത്തിൽ 5 ഗോളുകളും നേടി കേരള ടീമിന് അഖിലേന്ത്യ മൽസരങ്ങൾക്ക് യോഗ്യത നേടിക്കൊടുത്തതും എബിൻദാസായിരുന്നു. മാത്രമല്ല 2019ൽ എറണാകുളത്ത് സമാപിച്ച കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും തിരുവനന്തപുരത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച് ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതിലും ഈ യുവതാരം നിർണ്ണായക പങ്കുവഹിച്ചു. കൂടാതെ ടൂർണ്ണമെൻറിലെ മികച്ച താരം, ടോപ് സ്കോറർ എന്നീ അവാർഡുകളും എബിൻദാസ് സ്വന്തമാക്കി. 2018 ലും എബിൻദാസ് തിരുവനന്തപുരത്തിനായി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജഴ്സി അണിയുകയും കേരള സംസ്ഥാന ടീമിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നാൽ പരിക്ക് കാരണം പിന്മാറുകയായിരുന്നു.