പുതുക്കുറിച്ചി: തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ മാർച്ച് 23-ആം തീയതി 2 മണി മുതൽ 4 മണി വരെ തുമ്പ ജോൺ ബാപ്റ്റിസ്റ്റ് പാരിഷ് ഹാളിൽ വച്ച് ബിസിസി ലീഡേഴ്സിനും റിസോഴ്സ് ടീം അംഗങ്ങൾക്കും കോ-ഓർഡിനേറ്റേഴ്സിനും സിസ്റ്റർ ആനിമേറ്റേഴ്സിനുമായി ഫൊറോന ബിസിസി കമ്മീഷന്റെ നേതൃത്വത്തിൽ പഠന ശിബിരം നടത്തി. ഫൊറോന വൈദിക കോഡിനേറ്റർ ഫാദർ ഷാജൻ ജോസിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ കൊച്ചുതുറ ഇടവക കോ-ഓർഡിനേറ്റർ ലിസി അനീഷ് സ്വാഗതമേകി. അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ഡാനിയൽ ആർ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ലക്ഷ്യത്തെയും പ്രവർത്തനത്തെയും കുറിച്ച് ക്ലാസ്സുകൾ നയിക്കുകയും അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ യോഗക്രമം തുമ്പ ഇടവക റിസോഴ്സ് ടീമിൻറെ സഹായത്തോടെ അവതരിക്കുകയും ചെയ്തു. 11 ഇടവകകളിൽ നിന്നായി 240 പേർ പങ്കെടുത്ത യോഗത്തിന് ഇടവക കോഡിനേറ്റർമാരും സിസ്റ്റർ ആനിമേറ്റർമാരും നേതൃത്വം നൽകി ഫൊറോന ബിസിസി സെക്രട്ടറി ജാക്സൺ പരിശീലന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു.