കൊച്ചുതോപ്പ്: വലിയതുറ ഫെറോനയിലെ കൊച്ചുതോപ്പ് ഫാത്തിമമാതാ ദേവാലയത്തിൽ ബിസിസി നേതൃത്വത്തിനും ശുശ്രൂഷപ്രതിനിധികൾക്കും പരിശീലന പരിപാടി നടന്നു. ജൂബിലി വർഷത്തിനോടനുബന്ധിച്ച് ഇടവക ബി.സി.സി നേതൃത്വം ശ്രദ്ധപതിപ്പിക്കേണ്ട മേഖലകളെക്കുറിച്ചും കുടുംബയോഗങ്ങൾ കാര്യക്ഷമവും മാതൃകാപരവുമായി നടത്തേണ്ട രീതികളെയും കുറിച്ചും പരിശീലനത്തിൽ വിശദീകരിച്ചു. തിരുപതാ ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ ക്ലാസ്സിന് നേതൃത്വം നൽകി. പ്രസ്തുത പരിശീലനത്തിൽ ഇടവക വികാരി ഫാ. ബിജിൻ ബെസ്‌ലി, സിസ്റ്റർ ആനിമേറ്റർ, ബിസിസി ഇടവക കോർഡിനേറ്റർ എന്നിവർ സന്നിഹിതരായിരുന്നു.