മാള തുമ്പരശ്ശേരിയിലെ കാൽ കഴുകിയ വികാരിയച്ഛനെക്കുറിച്ചു ഒരു വിശ്വാസി എഴുതിയത്-
🙏പുരോഹിതാ(നവിനച്ചാ ) നിങ്ങൾ വലിയവനാണ് 🙏….ക്രിസ്തു ഇന്ന് ജീവിക്കുന്നു ….🙋♂🙋♂
ഇടവകയിൽ സന്തോഷത്തിന്റെ വിനോദയാത്ര കഴിഞ്ഞ് എത്തിയപ്പോൾ കുറച്ച് നേരം വൈകി …. വിനോദയാത്രയിൻ ഉണ്ടായ അമ്മയുടെ മകൻ നവീൻ ഊക്കനച്ചനെ നേരം വൈകിയതിൽ ചിത്ത വിളിച്ചു …. പിടിച്ച് തള്ളി….. പ്രശ്നം രൂക്ഷമായി …… ഫൊറോന വികാരിയുടെ നേതൃത്വത്തിൽ പൊതുയോഗം തീരുമാനം എടുത്തു …സഹോദരൻ ഞായറാഴ്ച്ച കുർബാനയ്ക്ക് ഇടയിൽ മാപ്പ് പറയണം … പൊതു മാപ്പ് പറയാൻ ഞാനടക്കം കൈയടിച്ചു …. ഞായറാഴ്ച്ച വി.കുർബാനയ്ക്ക് പതിവിൽ കൂടുതൽ ആളുകൾ ഉണ്ടായി …. എല്ലാവരും കാത്തിരിക്കുന്ന സമയമായി…. അച്ചൻ അറിയിപ്പിന്റെ സമയത്ത് പറഞ്ഞു … പൊതുയോഗ തീരുമാനപ്രകാരം മാപ്പ് പറയാൻ വരണം …. കുറെ പേർക്ക് മനസ്സിൽ പല ചിന്തകളും വന്നു .. ഇത് ഒഴിവാക്കമായിരുന്നു …..
പക്ഷേ അച്ചൻ പുതിയ ചരിത്രം എഴുതി …. അച്ചൻ ആ സഹോദരനെ പൊതുയോഗ തീരുമാനo അംഗീകരിച്ച് ഇന്ന് പള്ളിയിൽ വന്നതിന് അഭിനന്ദിച്ചു … എല്ലാവരും കൈയടിക്കാൻ പറഞ്ഞു …..
നവീനച്ചൻ പറഞ്ഞു ഇത്രയും നാൾ വചനം നാവ് കൊണ്ട് പറഞ്ഞു …. ഇന്ന് ഞാൻ വചനം ജീവിക്കുന്നു …. ആ സഹോദരനെ മുന്നിൽ ഇരുത്തി പെസഹാ വ്യാഴത്തിൽ വായിക്കുന്ന സുവിശേഷം വായിച്ചു …. അച്ചൻ കാപ്പ മാറ്റി ആ സഹോദരന്റെ കാൽ കഴുക്കി മുത്തി…. ഞങ്ങൾ എല്ലാവരും വാവിട്ട് കരഞ്ഞു …. പള്ളി മുഴുവൻ കരച്ചിൽ ആയി …. പിന്നെ അച്ചൻ പറഞ്ഞു…. ഞങ്ങൾ വി.കുർബാന സ്വീകരിക്കുന്നു …. അച്ചനും സഹോദരനും വി. കുർബാന സ്വീകരിച്ചു …
സഹോദരൻ അച്ചന്റെ കാലിൽ വീണു ….
അച്ചൻ കരയുന്ന ഇടവക ജനത്തോട് ചോദിച്ചു ….
എനിക്ക് അറിയാം നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട് . എനിക്ക് ഈ 30 ന് പുതിയ ഇടവകയിലേക്ക് സ്ഥലം മാറ്റം ആണ് ….
എനിക്ക് ഒരു സമ്മാനം തരാമോ ? ഈ സഹോദരനെക്കൊണ്ട്പൊതുമാപ്പ് പറയിക്കരുത് …. നിങ്ങൾക്ക് സമ്മതമാണെങ്കിൽ കൈയിടക്കു…. ജനം എഴുന്നേറ്റ് നിന്ന് കൈയടിച്ചു …. എല്ലാവരും കരഞ്ഞു …
നഷ്ട്ടപ്പെട്ട ആടിനെ തിരിച്ച് കൊണ്ട് വന്ന വൈദികൻ … ഇതാണ് ഞങ്ങളടെ അച്ചൻ … ഈ അച്ചൻ പ്രാർത്ഥിച്ചാൽ അനുഗ്രഹം ഉണ്ടാകും …
വചനം ജീവിക്കുന്ന ഒരു യുവ വൈദികനെ കണ്ടു … ശരിക്കും ക്രിസ്തു ഞങ്ങളുടെ മുന്നിൽ നിൽക്കുന്നതു പ്പോലെ അനുഭവം ഉണ്ടായി …
നവീനച്ച അച്ചന്റെ മുന്നിൽ ഞാൻ നമിക്കുന്നു …. ഇതാണ് ക്രിസ്തുവിന്റെ ശിഷ്യൻ …..
എന്റെ കുഞ്ഞിന് ഇനി ക്ഷമിക്കാൻ ഞാൻ പറഞ്ഞ് കൊടുക്കേണ്ടാ …. അവൻ അച്ചനിലുടെ പഠിച്ചു …
ഇതാണ് വചനം…. വചനം ജീവിക്കുന്ന വൈദികർ ഇടവകയിൽ ഉണ്ടായാൽ ഇടവക മാറും …
നവീൻ ഊക്കനച്ചന് ഞാൻ അറിഞ്ഞ് സ്തുതി തരും …. ഈശോ മിശിഹാ യ്ക്കും സ്തുതി … കാരണം അച്ചൻ ഈശോ ആയി മാറി ..