കരുംകുളം: സാമൂഹ്യ ശുശ്രൂഷ സമിതി പുല്ലവിള ഫെറോന ESP യുടെ നേതൃത്വത്തിൽ ആരോഗ്യകാര്യ കമ്മീഷനുമായി കൈകോർത്തുകൊണ്ട് സാമൂഹ്യ സുരക്ഷ മിഷൻ്റെ സഹായത്തോടെ ഭിന്നശേഷി അംഗങ്ങൾക്കായി മെഡിക്കൽ ബോർഡ് ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 9 തിങ്കളാഴ്ച കരുംകുളം പാരിഷ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ 150- ലധികം ഭിന്നശേഷിക്കാർ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. മെഡിക്കൽ ബോർഡിലെ 8 ഡോക്ടേഴ്സടങ്ങുന്ന ടീമും സാമൂഹ്യ സുരക്ഷാ മിഷനിലെ 7 അംഗങ്ങളടങ്ങുന്ന ടീമും ESP കോർ ടീം അംഗങ്ങളായ പത്തോളം പേരും ക്യാമ്പിന് നേതൃത്വം നൽകി.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഭിന്നശേഷി അംഗങ്ങൾക്ക് പുതുതായി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള അവസരവും, മെഡിക്കൽ സർട്ടിഫിക്കറ്റ് പുതുക്കുവാൻ ഉള്ള അവസരവും, ഭിന്നശേഷി അംഗങ്ങൾക്കായുള്ള കേന്ദ്രസർക്കാരിൻെ UD ID card എടുക്കുന്നതിനുള്ള അവസരവും ക്യാമ്പിൽ ഒരുക്കി. അതിൻപ്രകാരം 38 പേർക്ക് പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാനും 92 അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് പുതുക്കി നൽകുവാനും 43 അംഗങ്ങൾക്ക് UD ID കാർഡ് ലഭ്യമാക്കാനും സാധിച്ചു. സിസ്റ്റർ സുജ, സിസ്റ്റർ സ്വപ്ന, രാജമണി, ആനിമേറ്റേഴ്സ്മാരായ വളർമതി, ശ്രുതി എന്നിവർ ക്യാമ്പിനാവാശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.