പൂവാർ : ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് അവസാന വർഷ ബികോം വിദ്യാർത്ഥികളായ അമ്പതോളം പേർക്ക് ഡിസംബർ 6 വെള്ളിയാഴ്ച ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻടീം അംഗങ്ങളായ ഡോ. വിവേക്, ഡോ. ആഗി & ടീം നേതൃത്വം നൽകി. കോഡിനേറ്റർ സിസ്റ്റർ സ്വപ്ന, കോളേജ് ഡയറക്ടർ ഫാ. ബിനു, പുല്ലുവിള ഫൊറോന ആനിമേറ്റേഴ്സ് വളർമതി, ശ്രുതി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനവും നൽകി.