പേട്ട: പേട്ട ഫെറോനയിൽ അൽമായ ശുശ്രുഷയുടെ നേതൃത്വത്തിൽ സമുദായ സംഗമം ഡിസംബർ 8 ഞായറാഴ്ച പേട്ട ചർച്ച് ഹാളിൽ വച്ചു വച്ചുനടന്നു. സംഗമത്തിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കുമ്പോഴാണ് സമുദായ ശാക്തീകരണം യാഥാർഥ്യമാകുന്നത്. അതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കുടുംബങ്ങൾ പ്രാധാന്യം നൽ കണമെന്ന് ഫൊറോനാ വികാരി ഫാ. റോബിൻസൺ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അൽമായ ശുശ്രുഷ സെക്രട്ടറി ഗേർളി ജൂസ റിപ്പോർട്ട് അവതരിപ്പിച്ചു. ഓരോ ഇടവകയിലെയും KLCA, KLCWA, DCMS, ഭക്ത സംഘടന എന്നിവയിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഒരാളെ ആദരിച്ചു. അൽമായ ശുശ്രുഷ കോർഡിനേറ്റർ ഫാ. ദേവസ്യ, ആനിമേറ്റർ ശോഭ ഷിജു, KLCA രൂപത എക്സിക്യൂട്ടീവ് അംഗം ജൂസ, DCMS അംഗം വിൻസെന്റ്, KLCWA അംഗം സുമ ജോസ് എന്നിവർ സംസാരിച്ചു.