പാളയം: പാളയം ഫൊറോനയിൽ ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും നടന്നു. ഫൊറോനാ സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി രൂപത ആരോഗ്യകാര്യ കമ്മീഷൻ കോഡിനേറ്റർ സിസ്റ്റർ സ്വപ്ന ഉദ്ഘാടനം ചെയ്തു. ഫൊറോനാ വൈസ് പ്രസിഡന്റ് മണി ആശംസകൾ അർപ്പിച്ചു. സ്പോൺസേഴ്സിന്‍റെ സഹായത്തോടെ ലഭിച്ച ഭക്ഷ്യകിറ്റും ക്രിസ്മസ് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ഫൊറോന സെക്രട്ടറി ജോർജ് എസ് പള്ളിത്തറ സ്വാഗതവും ജോസ് പ്രവീൺ കൃതജ്ഞതയും പറഞ്ഞു. ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് ജെ. പി ഡോളി ഫ്രാൻസിസ് ഫൊറോന ആനിമേറ്റർ ശ്രീമതി റീന ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.