പേട്ട: പേട്ട ഫെറോന സമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വികാസ്നഗർ റെസിഡൻസ് അസോസിയേഷനുമായി കൈകോർത്തു കൊണ്ട് കുമാരപുരം പത്താം പീയൂസ് ഇടവകയിലെ ഡോക്റ്റേഴ്സ് ഫോറവും നഴ്സസ് ഫോറവും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വികാസ് നഗർ ഇടവകയിൽ നടന്ന ക്യാമ്പ് ഡോ.ജേക്കബ് ആന്റണി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ജൂലിയസ് സാവിയോ അധ്യക്ഷത വഹിച്ചു. ഗൈനക്കോളജി ന്യൂറോളജി പീഡിയാട്രിക്, ജനറൽ മെഡിസിൻ നേത്ര പരിശോധന തുടങ്ങിയ വിഭാഗങ്ങളിലായി 176ഓളം പേർ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. പങ്കെടുത്തവർക്ക് സൗജന്യ മരുന്നു വിതരണവും, ജീവിതശൈലി രോഗ നിർണയവും നടത്തി. കുമാരപുരം ഇടവക വികാരി ഫാ. റോഡ്രിക്സ് കുട്ടി സന്നിഹിതനായിരുന്നു. ഡോക്റ്റേഴ്‌സ് ഫോറത്തിന്റെയും നഴ്സസ് ഫോറത്തിന്റെയും സേവനം തുടർന്നും മറ്റ് ഇടവകകളിൽ ലഭ്യമാക്കുമെന്ന് ഫാ. റോഡ്രിക്സ് കുട്ടി അറിയിച്ചു. വികാസ് നഗർ ഇടവക കൗൺസിൽ അംഗങ്ങളും, KCYM അംഗങ്ങളും, മറ്റു വോളണ്ടിയേഴ്സും ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഇടവക സാമൂഹിക ശുശ്രൂഷയുടെ നേതൃത്വത്തിൽ ചെയ്തു.