സെൻ്റ് ആൻഡ്രൂസ്: പുതുക്കുറുച്ചി ഫൊറോന സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തിൽ നിന്നും പുതിയ തലമുറയെ സംരക്ഷിക്കുകയെന്ന് ലക്ഷ്യത്തോടെ ഫ്രീഡം വാൾ പെയിന്റിംഗ് നടത്തി. ഒക്ടോബർ 13 ഞായറാഴ്ച സെൻ്റ് ആൻഡ്രൂസ് ബീച്ചിൽ നടന്ന പരിപാടി സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാ. പോൾ ജി ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം SHO ശ്രീ. ശ്രീകുമാർ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
കോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. രാധാകൃഷ്ണൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. റിയാസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ചൈൽഡ് പാർലമെൻ്റ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ വിളിച്ചോതുന്ന വരകളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന ഫ്രീഡം വാൾ പെയിന്റിംഗ് ഒരുങ്ങി. ഫൊറോന സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി എഫ്. എം. ക്രിസ്റ്റൽ പരിപാടിക്ക് നേതൃത്വം നൽകി. സാമൂഹ്യ ശുശ്രൂഷ ആനിമേറ്റർ ശ്രീമതി പ്രീജ രാജൻ, മേരി ടെൽമ, ലിവ്യ അലക്സ്, റിനി സാജൻ, ഡോളി, ലിൻ്റെ എന്നിവരും കെ.എൽ.എം, എസ്. എച്ച്. ജി അംഗങ്ങളും സന്നിഹിതരായിരുന്നു.