കെ സി എസ് എൽ രൂപതാ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയ കാലമത്സരങ്ങളുടെയും കലോത്സവത്തിന്റെയും സമ്മാനങ്ങളും ഓവറോൾ ചാമ്പ്യൻഷിപ്പിന്റെയും സമ്മാനങ്ങൾ വിതരണം ചെയ്തു. 23ആം തിയത് വ്യാഴാഴ്ച നടന്ന കെ സി എസ് എൽ വാർഷിക ദിനത്തിന്റെ പൊതുയോഗത്തിൽ വച്ചാണ് വിവിധ സ്കൂളുകളിലെ അധ്യാപകരും, കുട്ടികളും പങ്കെടുത്ത ചടങ്ങിൽ, കെ സി എസ് എൽ ഡയറക്ടർ ഫാദർ ജേക്കബ് സ്റ്റെല്ലസ്, മീഡിയ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ദീപക് ആന്റോ, എന്നിവർ പങ്കെടുത്ത ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തത്. രൂപതാ തലത്തിൽ മികച്ച സ്കൂളായി സെൻറ് ഫിലോമിനാസ് പൂന്തുറ തിരഞ്ഞെടുക്കപ്പെട്ടു. ഓവറോൾ ചാമ്പ്യൻഷിപ്പിന്റെ എവർ റോളിംഗ് ട്രോഫിയും നൽകി.
കെ സി എസ് എൽ അഭിവന്ദ്യ സൂസപാക്യം പിതാവിൻറെ പൗരോഹിത്യ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിന്റെ സമ്മാനങ്ങളും നൽകപ്പെട്ടു.