Contact
Submit Your News
Friday, June 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കെആര്‍എല്‍സിസി 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14 വരെ എറണാകുളത്ത്

newseditor by newseditor
11 July 2024
in Announcements, State
0
കെആര്‍എല്‍സിസി 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14 വരെ എറണാകുളത്ത്
0
SHARES
82
VIEWS
Share on FacebookShare on TwitterShare on Whatsapp

എറണാകുളം: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14വരെ എറണാകുളം ആശീര്‍ഭവനില്‍ ചേരുമെന്ന് വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും അറിയിച്ചു. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്ക രൂപതകളിലെ മെത്രാന്മാരും പങ്കെടുക്കും. ‘മതബോധനവും മാധ്യമങ്ങളും സമുദായശക്തീകരണത്തിന് ‘ എന്നതാണ് ജനറല്‍ അസംബ്ലിയുടെ മുഖ്യചര്‍ച്ചാവിഷയം. സമകാലീന രാഷ്ട്രീയ സാമൂഹ്യകാര്യങ്ങളും വിലയിരുത്തും.

ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 9ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് പതാക ഉയര്‍ത്തല്‍. ഉദ്ഘാടന സമ്മേളനത്തില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരിക്കും. നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിക്കും. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറയും.

ഉച്ചയ്ക്ക് 12 നു ചേരുന്ന ആദ്യസെഷനില്‍ ‘സമകാലിക സമൂഹത്തിലെ സഭയും സമുദായവും’ എന്ന വിഷയത്തില്‍ കാര്‍മ്മല്‍ഗിരി സെമിനാരി പ്രഫസര്‍ റവ. ഡോ.ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

ഉച്ചയ്ക്കു ശേഷം 2.30ന് ചേരുന്ന രണ്ടാമത്തെ സെഷനില്‍ മതബോധനം സമുദായശാക്തീകരണം എന്ന വിഷയത്തില്‍ ഫാ. സൈറസ് തോമസും, വര്‍ത്തമാനകാല വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തോമസ് കെ. സ്റ്റീഫനും സംസാരിക്കും. റവ.ഡോ. ലിന്‍സണ്‍ കെ.ആറാടന്‍ നിജസ്ഥിതി പഠനവും ബോബന്‍ ക്ലീറ്റസ് പ്രായോഗിക നിര്‍ദേശങ്ങളും സമര്‍പ്പിക്കും. ബെഥനി സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് മോഡറേറ്ററായിരിക്കും. വൈകിട്ട് 3.30ന് ഗ്രൂപ്പ് ചര്‍ച്ച. 5.30ന് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അവതരണം. ഒസിഡി സഭ സൗത്ത് കേരള പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ടോണി മുത്തപ്പന്‍ ഒസിഡി മോഡറേറ്ററായിരിക്കും. വൈകീട്ട് 7ന് ദിവ്യബലി. രാത്രി 8.45ന് കെആര്‍എല്‍സിസി വര്‍ത്തമാനവും ഭാവിയും – ഗ്രൂപ്പ് ചര്‍ച്ച.

ജൂലൈ 13ന് രാവിലെ 9 മണിക്ക് മൂന്നാമത്തെ സെഷനില്‍ മാധ്യമ പുനരുജ്ജീവനം സാമുദായിക മുന്നേറ്റത്തിന് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തും. 10 മണിക്ക് ചേരുന്ന നാലാം സെഷന്‍ മീഡിയ പാനല്‍ രണ്ടില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ ജിയോ ജോസഫും പ്രവീണ്‍ ജോസഫും സംബന്ധിക്കും. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയും ജീവനാദം മാനേജിംഗ് എഡിറ്ററുമായ ഫാ. ജോണ്‍ ക്യാപിസ്റ്റന്‍ ലോപ്പസ് മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ശുശ്രൂഷാസമിതികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ഉച്ചയ്ക്കു ശേഷം 2.30ന് ഗ്രൂപ്പ് ചര്‍ച്ച – മീഡിയ. 3.15ന് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അവതരണം. വത്തിക്കാന്‍ റേഡിയോ, മലയാളവിഭാഗം മുന്‍മേധാവി ഫാ. വില്യം നെല്ലിക്കല്‍ മോഡറേറ്ററായിരിക്കും.

വൈകീട്ട് 5.30ന് രൂപതാതലയോഗം. 6 മണിക്ക് അസംബ്ലിയുടെ മുന്നൊരുക്കമായി രൂപതകളില്‍ നടന്ന ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിങ്ങ്. 6.30ന് സമകാലിക യാഥാര്‍ത്ഥ്യങ്ങളില്‍ ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം കരടുരേഖ അവതരിപ്പിക്കുന്നു. രാത്രി 8.45ന് ഓപ്പണ്‍ഫോറത്തില്‍ സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ച ചെയ്യും.

ജൂലൈ 14 സമാപന ദിനത്തില്‍ രാവിലെ 9.15ന് ചേരുന്ന സമ്മേളനത്തില്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ സംബന്ധിക്കും. 9.45ന് റിപ്പോര്‍ട്ടിങ്ങ് – കെആര്‍എല്‍സിസി വര്‍ത്തമാനവും ഭാവിയും- ഗ്രൂപ്പ് ചര്‍ച്ച. മോഡറേറ്റര്‍: കെആര്‍എല്‍സിസി മുന്‍ വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്. 10.45ന് ബിസിനസ് സെഷന്‍. കെആര്‍എല്‍സിസി സെക്രട്ടറി പ്രബലദാസ് 42-ാമത് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ടും, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെആര്‍എല്‍സിസി ട്രഷറര്‍ ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും അവതരിപ്പിക്കും.

12 മണിക്ക് സമാപനസമ്മേളനത്തില്‍ കര്‍മ്മപദ്ധതി അംഗീകരിക്കും. ബിനു ഫ്രാന്‍സിസ് ഐഎഎസ്, കേരള ടൈലറിംഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ചെയര്‍പേഴ്സണ്‍ എലിസബത്ത് അസ്സീസി എന്നിവരെ ആദരിക്കും. സ്‌കോളര്‍ഷിപ്പ് വിതരണവും തുടര്‍ന്ന് സമാപനസന്ദേശവും. ഉച്ചയ്ക്ക് ശേഷം 2.30ന് ചേരുന്ന പത്രസമ്മേളനത്തോടെ പരിപാടികള്‍ സമാപിക്കും.

Previous Post

കണ്ണാന്തുറ ഇടവകയിൽ വിശുദ്ധ അന്തോനീസിന്റെ കുരിശടി ആശീർവദിച്ചു

Next Post

ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

Next Post
ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.