തുമ്പ: പുതുക്കുറിച്ചി ഫൊറോനയിൽ അൽമായ ശുശ്രൂഷയുടെ നേതൃത്വത്തിൽ അൽമായ സംഗമം നടന്നു. തുമ്പ പാരിഷ് ഹാളിൽ വച്ച് നടന്ന സംഗമം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്തു. അൽമായർ സഭയുടെ സമ്പത്തും മുതൽക്കൂട്ടുമാണെന്നും ഈ കാലഘട്ടത്തിൽ അൽമായ ഐക്യം അത്യന്താപേക്ഷിതമാണെന്നും അഭിവന്ദ്യ പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ മക്കളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരാൻ ഈ അൽമായ സംഗമം കൊണ്ട് സാധിക്കട്ടെ എന്നും പിതാവ് ആശംസിച്ചു.
ഫൊറോന കൺവീനർ സന്തോഷ് അലക്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ രാജു തോമസ്, റവ. ഫാ. ഡോ. ഹൈസിന്ത് എം നായകം, റവ. ഫാ. കോസ്മോസ് കെ തോപ്പിൽ, ജോളി പത്രോസ് എന്നിവർ പ്രസംഗിച്ചു. മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട നിരാലംബരരായ ശ്രി ജോണിന്റെ കുടുംബത്തിന് ഫൊറോന അൽമായ സമിതിയുടെ നേതൃത്തിൽ ഭവനം നിർമിക്കാൻ പ്രാരംഭ പ്രവർത്തങ്ങൾ ആരംഭിച്ചു. 13 അൽമായ പ്രതിനിധികളെയും ആദരിച്ചു. അതിരൂപതാ അൽമായ ശുശ്രൂഷ അസ്സി. ഡയറക്ടർ ശ്രീ. നിക്സൺ ലോപ്പസ് അൽമായ മുന്നേറ്റം – സഭയിലും സമൂഹത്തിലും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.