വത്തിക്കാന്‍: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. നമ്മുടെ പ്രാർത്ഥനയെ യാചനകളിലേക്ക് ഒതുക്കി, തുടർച്ചയായ “എനിക്ക് തരേണമേ, ഞങ്ങൾക്ക് നൽകേണമേ…” എന്നതിലേക്ക് ചുരുക്കി ദരിദ്രമാക്കാതിരിക്കാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു. “അന്നന്നു വേണ്ടുന്ന ആഹാരം” ചോദിക്കുന്നതിനുമുമ്പ്, “അങ്ങയുടെ നാമം പൂജിതമാകേണമെ, അങ്ങയുടെ രാജ്യം വരേണമെ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്ന് പറയാന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ നിന്ന് നമുക്കു പഠിക്കാമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് ശീലമാക്കുക. ഉദാഹരണത്തിന്, പാപം ചെയ്‌തതിനാൽ അൽപ്പം ദുഃഖം തോന്നുമ്പോൾ, നിങ്ങൾ അന്‍പതാം സങ്കീർത്തനം എടുത്തു പ്രാർത്ഥിക്കാറുണ്ടോ? മുന്നോട്ട് പോകാൻ സഹായിക്കുന്ന നിരവധി സങ്കീർത്തനങ്ങളുണ്ട്. അവസാനം നിങ്ങൾ സന്തോഷമുള്ളവരായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. സങ്കീർത്തനങ്ങൾ നമ്മുടെ പ്രാർത്ഥനയാക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന സങ്കീർത്തനങ്ങളോ സങ്കീർത്തനവാക്യങ്ങളോ ഉണ്ടെങ്കിൽ, അവ ആവർത്തിക്കുകയും ദിവസവും പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ്. സങ്കീർത്തനങ്ങൾ “എല്ലാ കാലത്തിനും” പറ്റിയ പ്രാർത്ഥനകളാണ്