പുതുകുറിച്ചി: വ്യക്തിപരമായി വിശുദ്ധി പ്രാപിക്കുവാന്‍ വിശ്വാസത്തെ ജീവിതാഭിലാഷമായി കരുതുന്ന ഒരാത്മീയപ്രസ്ഥാനമാണ് ലീജിയന്‍ ഓഫ് മേരി അഥവാ, മരിയന്‍ സൈന്യം. പുതുകുറിച്ചി ഫൊറോനയിലെ ലീജിയൻ ഓഫ് മേരി വാർഷിക സമ്മേളനം സെന്റ്. ഡൊമനിക് പാരിഷ് ഹാളിൽ നടന്നു. 2024 ഫെബ്രുവരി 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ജപമാല, ലീജിയൻ പ്രാർത്ഥന എന്നിവയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പള്ളിത്തുറ ഇടവകയിൽ നിന്നുള്ള ലീജിയൻ അംഗം ശ്രീമതി സിസിലി ആമുഖ സന്ദേശം നൽകി. പ്രസ്തുത സമ്മേളനത്തിൽ പൗരോഹിത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ മോൺ. സി. ജോസഫ്, മോൺ. ജോർജ്ജ് പോൾ എന്നീ വൈദീക ശ്രേഷ്ടരെ ആദരിച്ചു. സമ്മേളനത്തിൽ ഫൊറോന വികാരി ഫാ. ജെറോം ഫെർണാണ്ടസ്, ഫാ. പോൾ ജി. എന്നിവർ ആശംസകൾ നേർന്നു.
മരിയ സൈന്യത്തിന്റെ നിയമങ്ങളെയും ദൗത്യത്തെയും കുറിച്ച് ലീജിയൻ ഓഫ് മേരി പ്രസിഡന്റ് ശ്രീ. പത്രോസ് വിവരിച്ചു. തുടർന്ന് ഓരോ പ്രസീദിയത്തിന്റെയും കൂരിയയുടെയും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതുക്കുറിച്ചി ലീജിയൻ ഓഫ് മേരി ഫൊറോന റിപ്പോർട്ട് സെക്രട്ടറി ശ്രീമതി വിജി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി മോളി കൃതജ്ഞതയർപ്പിച്ചു.
മറിയത്തിന്‍റെ മാതൃകയില്‍ ദൈവിക ഐക്യവും വിശ്വസ്തതയും ജീവിത സമര്‍പ്പണവും കൊണ്ട് സഹോദരങ്ങള്‍ക്ക് നന്മചെയ്തു ജീവിക്കുവാന്‍ ബ്ര. ഫ്രാങ്ക്ഡഫ് പകര്‍ന്നു നല്‍കിയ കറയറ്റതും ലളിതവുമായ ജീവിതശൈലിക്കനുസരിച്ച് ഈ ആത്മീയ സംഘടന 1921 സെപ്റ്റംബര്‍ 7-ന് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ 15 അംഗങ്ങളുമായി ആരംഭിച്ചതാണ് ലീജിയൻ ഓഫ് മേരി. ഇന്ന് ലോകത്തിലുടനീളം 16 ലക്ഷത്തോളം പ്രവര്‍ത്തകാംഗങ്ങളുള്ള ഒരു ആഗോള മരിയ സൈന്യ സംഘടനയായി വളര്‍ന്നിരിക്കുന്നു.