വത്തിക്കാൻ: വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ഗണത്തിലേക്ക് ആറു പേരെ കൂടി ഉയര്‍ത്താന്‍ ഫ്രാൻസിസ് പാപ്പ അംഗീകാരം നല്‍കി. വിശുദ്ധരുടെ നാമകരണങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേല്ലോ സെമരാരോ ഫ്രാന്‍സിസ് പാപ്പക്കു സമര്‍പ്പിച്ച ആറു പേരുടെ നാമകരണ നടപടികള്‍ക്കായുള്ള അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയത്.
ഇവരില്‍ ഒരാള്‍ വിശുദ്ധ പദവിയിലേക്കും മറ്റ് അഞ്ചു പേര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുമാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ട സി.മാരി ലിയോണി പരദിസ് ഹോളി ഫാമിലി ലിറ്റില്‍ സിസ്റ്റേഴ്സ് സമൂഹത്തിന്‍റെ സ്ഥാപകയാണ്.
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്ന രൂപത വൈദികനായ ഫാ.മൈക്കല്‍ റാപാക്സ് പോളിഷ് വംശജനാണ്.വിശ്വാസ സംരക്ഷണത്തിനായി പോളണ്ടിലെ പോക്കി എന്ന പ്രദേശത്ത് വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.ദൈവദാസനായ സിറില്‍ ജോണ്‍ സൊഹ്റാബിയന്‍ കപ്പുച്ചിന്‍വൈദികനും അസിലിസെനിലെ മെത്രാനുമായിരുന്നു.തുര്‍ക്കി വംശജനായ അദ്ദേഹം 1972 സെപ്റ്റംംബര്‍ 20 ന് റോമില്‍ വെച്ചാണ് മരണപ്പെട്ടത്.സ്പെയിന്‍കാരനായ ദൈവദാസന്‍ സെബാസ്റ്റ്യന്‍ ഗിലി വൈവ്സ് അഗസ്റ്റീനിയന്‍ ഡോട്ടേഴ്സ് കോണ്‍ഗ്രിഗേഷന്‍റെ സ്ഥാപകനാണ്.1894 സെപ്റ്റംംബര്‍ 11 ന് സ്പെയിനില്‍ വെച്ചാണ് മരണമടഞ്ഞത്. കപ്പുച്ചിന്‍വൈദികനായ ജാന്‍ ഫ്രാങ്കോ മരിയ കിതിയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റൊരു വ്യക്തി. ഇറ്റാലിയന്‍ വംശജനായ ഇദ്ദേഹം 2004 നവംബര്‍ ഇരുപതിന് റോമില്‍ വെച്ച് മരണമടഞ്ഞു.സഭയുടെ പെണ്‍മക്കള്‍ എന്ന സന്യാസ സഭയിലെ അംഗമായിരുന്ന ദൈവദാസി,വി.തെരേസയുടെ മഗ്ദലീനയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റൊരു വ്യക്തി.1946 മെയ് 28ന് ഇറ്റാലിയിലെ വെനീസില്‍ വെച്ചാണ് മരണമടഞ്ഞത്.