മുട്ടട: പേട്ട ഫെറോനയിലെ മുട്ടട ഹോളിക്രോസ്സ് ദേവാലയത്തിൽ സൺഡേ ഹെൽത്ത് ക്ലിനിക് സാമൂഹ്യ ശുശ്രൂഷ നടത്തി. ഇടവക ജനങ്ങൾക്ക് ജീവിത ശൈലി രോഗനിർണയത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ നൽകുവാനായി തുടങ്ങിയ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം സൺഡേ ഹെൽത്ത് ക്ലിനിക് എന്ന പരിപാടിയിലൂടെ തുടക്കം കുറിച്ചു. എല്ലാ ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ രാവിലെ 8.15 മുതൽ ഇടവകയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം അംഗങ്ങൾക്ക് ലഭ്യമാകുന്ന രീതിയിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 17 ഞായറാഴ്ച ഡോ. ഹെലൻ ഇടവക വികാരി ഫാദർ. പോൾ പഴങ്ങാട്ടിനെ പരിശോധിച്ചുകൊണ്ട് സൺഡേ ക്ലിനിക് ഉത്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഇടവകയിലെ മറ്റു വിദഗ്ദ്ധ ഡോക്ടർമാർ,സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി ശ്രീ ബിനോയ് മൈക്കിൾ, ഹെൽത്ത് ക്ലബ് അംഗം ശ്രീമതി .ലീന ജോസഫ് , ശ്രീമതി ലേഖ മെൽഷിയർ,മറ്റുഹെൽത്ത് ക്ലബ് അംഗങ്ങളും പങ്കെടുത്തു.