കരുംകുളം: പുല്ലുവിള ഫെറോനയിലെ കരുംകുളം ഇടവകയുടെ ബിസിസി വാർഷികം നവംബർ 26 ഞായറാഴ്ച ഇടവകാരി ഫാദർ അഗസ്റ്റിൻ ജോണിന്റെ അധ്യക്ഷതയിൽ നടന്നു. തിരുവനന്തപുരം അതിരൂപത ബിസിസി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ഡാനിയേൽ ഉദ്ഘാടനം ചെയ്ത വാർഷിക സമ്മേളനത്തിൽ ഫെറോന വൈദിക കോഡിനേറ്റർ ഫാദർ വിനീത് പോൾ, ഫെറോന ബി.സി.സി ആനിമേറ്റർ ശ്രീമതി സുശീല ജോ, കൊത്തലംഗോ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ മോളി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവകയുടെ ബിസിസി പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആനി അവതരിപ്പിക്കുകയും സിസ്റ്റർ ആനിമേറ്റർ ഫെല്ല മേരിയുടെ കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു.
വാർഷിക ആഘോഷത്തിൽ ഓരോ യൂണിറ്റുകളിൽ നിന്നും പ്രവർത്തനം കൊണ്ടും പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും മാതൃക പ്രവർത്തനങ്ങൾ കാഴ്ചവെച്ച മികച്ച യൂണിറ്റ് അംഗങ്ങളെ ഇടവക തലത്തിൽ ആദരിച്ചു. ഇടവക കൗൺസിൽ അംഗങ്ങളുടെയും ബിസിസി സബ് കോഡിനേറ്റർമാരുടെയും റിസോഴ്‌സ് ടീം അംഗങ്ങളുടെയും ചൈൽഡ് ബിസിസി അംഗങ്ങളുടെയും സാനിദ്ധ്യവും സഹകരണവും ബിസിസി വാർഷികാഘോഷത്തെ വർണ്ണാഭമാക്കി.