വെള്ളയമ്പലം: ഇന്ത്യ ഗവൺമെന്റിന്റെ ADIP പ്രോഗ്രാമിന്റെ ഭാഗമായി ആർട്ടിഫിഷൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ALIMCO) നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറലി എബിൽഡിന്റെയും തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ഏകോപനത്തിൽ വിവിധ മതസ്ഥരായ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകാൻ ട്രിവാൻഡ്രം സോഷ്യൽ സർവീസസ് സൊസൈറ്റി വേദിയൊരുക്കി.
വെള്ളയമ്പലത്ത് നടന്ന സാമാജിക് അധികാരിത ശിവിർ പരിപാടി കോവളം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എം.വിൽസന്റ് ഉദ്ഘാടനം ചെയ്തു.നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറലി ഏബിൾഡിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സജി ജോർജ് വിഷയാവതരണം നടത്തി. അതിരൂപതാ വികാരി ജനറൽ മോൺ.യൂജിൻ H. പെരേര, കൗൺസിലർ സജികുമാരി, ടി.എസ്. എസ്.എസ്. ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ്, ALIMCO ഡെപ്യൂട്ടി മാനേജർ അശോക് കുമാർ, ഹെൽത്ത് കോഡിനേറ്റർ സി.സ്വപ്ന, ഡിസ്ട്രിക്ട് സോഷ്യൽ ജസ്റ്റിസ് ഓഫീസർ ശ്രീമതി ഷൈനി മോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ 523 ഗുണഭോക്താക്കൾക്ക് നാല്പത്തി നാല് ലക്ഷം രൂപയുടെ വിവിധങ്ങളായ 903 സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.