ബെംഗളൂരു: ഒക്ടോബർ 21 മുതൽ 24വരെ നടക്കുന്ന ജീസസ് യൂത്ത് നാഷണൽ കോൺഫറൻസായ ജാഗോ-2023 ന് ബംഗളൂരുവിൽ ആവേശകരമായ തുടക്കം. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ആയിരകണക്കിന് യുവജനങ്ങളെ സാക്ഷികളാക്കി ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് സമ്മേളനത്തിന് തിരിതെളിഞ്ഞത്.
പ്രത്യാശയും ലക്ഷ്യവും നിറഞ്ഞ ഭാവിക്ക് വേദിയൊരുക്കിയ ആർച്ച് ബിഷപ്പ് ഹിസ് ഗ്രേസ് മോസ്റ്റ്. റവ. ഡോ. പീറ്റർ മച്ചാഡോ നേതാക്കളാകാനും എപ്പോഴും ഉണർന്നിരിക്കാനും എത്തിച്ചേരാനും യുവജനങ്ങളോട് ആഹ്വാനം ചെയ്തു..
ജീസസ് യൂത്തിനും ജാഗോയ്ക്കും ആശംസകൾ നേരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയസ്പർശിയായ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചത് യുവജനങ്ങൾക്ക് ആവേശമായി. ന്യൂൺഷ്യോ റവ. ജുവാൻ പാബ്ലോ സെറില്ലോസ് ഹെർണാണ്ടസ്, അപ്പോസ്തോലിക് ന്യൂൺഷിയേച്ചർ കൗൺസിലർ യുവജനങ്ങൾ ദൈവത്തിന് യോഗ്യരും വിലമതിക്കാനാവാത്തവരുമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് തന്റെ സന്ദേശം പങ്കുവച്ചു.
യുവജനങ്ങളെ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിനോടൊപ്പം ജാഗോ 2023 ന്റെ ഒരുക്കമായി വിവിധയിടവകളിലൂടെ പ്രയാണം ചെയ്ത വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പ് പ്രധാന വേദിയിൽ സ്ഥാപിക്കുകയും വിശുദ്ധന്റെ മധ്യസ്ഥം തേടുകയും ചെയ്തു.