വത്തിക്കാൻ: ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ഒക്ടോബർ 4 ന് സമാരംഭിക്കുന്ന സിനഡ് ആഗോള സഭയ്ക്ക് വലിയ അനുഗ്രഹമായി തീരുമെന്ന് കണ്ണൂര്‍ രൂപതാദ്ധ്യക്ഷനും, കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. അലക്സ് വടക്കുംതല. സിനഡാത്മക സഭയുടെ വിജയത്തിനും, സഭാനവീകരണത്തിനുമായ് എല്ലാ സഭാമക്കളും പ്രാർത്ഥിക്കണമെന്ന് വത്തിക്കാനിൽ നിന്നും അഭിവന്ദ്യ അലക്സ് വടക്കുംതല അഭ്യർത്ഥിച്ചു. പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് റോമൻ കത്തോലിക്ക ലത്തീൻ സഭയെ പ്രതിനിധികരിച്ചാണ് റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല സിനഡിൽ പങ്കെടുക്കുന്നത്.