തീരജനത ഉയർത്തിയ 7 ആവശ്യങ്ങളിൽ സർക്കാർ വഞ്ചനാത്മകമായ നിലപാട് കൈക്കൊണ്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. അതിനാൽ തന്നെ തീരജനതയുടെ അതിജീവന സമരം അനിശ്ചിതമായി തുടരുന്നത്…
ആവശ്യം 1 തിരുവനന്തപുരം ജില്ലയിൽ കടലിലെ അശാസ്ത്രീയ നിർമ്മാണം കാരണമുണ്ടായ തീരശോഷണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക.
യാഥാർത്ഥ്യം > തീരപോഷണത്തിന് ശാശ്വതവും കാര്യക്ഷമവുമായ പദ്ധതികൾക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടില്ല.
ആവശ്യം 2 ഭവനം നഷ്ടപ്പെട്ട ഭവനരഹിതർക്ക് പകരം ഭവനം നൽകുന്നതുവരെ മാറ്റിപാർപ്പിക്കുക.
സർക്കാർ നിലപാട് > 5500/- രൂപ മാസ വാടക നൽ കാം.
യാഥാർത്ഥ്യം സർക്കാർ അനുവദിച്ച തുകയ്ക്ക് വാടക വീട് ലഭ്യമല്ല. ഒപ്പം വാടക വീട് ലഭ്യമാകാനുള്ള അഡ്വാൻസ് (കുറഞ്ഞത് 50,000/-) രൂപ ആര് നൽകും…?
ആവശ്യം 3 ഭവനം നഷ്ടപ്പെട്ടവരെ ശാശ്വതമായി പുനരധിവസിപ്പിക്കുക.
യാഥാർത്ഥ്യം > ഭവനം നഷ്ടമായി 5 വർഷം കഴിഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ല.
ആവശ്യം 4 വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ പണി നിർത്തിവച്ച് പഠനം നടത്തുക.
സർക്കാർ നിലപാട് > പഠനത്തിനായുള്ള സമിതി രുപ്പികരിച്ചു.
യാഥാർത്ഥ്യം > തുറമുഖം നിർമ്മാണം നിർത്തിവയ്ക്കാതെ അതിനെക്കുറിച്ച് പഠിക്കുന്നതും രൂപീകരിച്ച വിദഗ്ധ സമിതിയിൽ സമര സമിതി പറയുന്ന വിശ്വാസ യോഗ്യരായവരെ ഉൾപ്പെടുത്താത്തതും മുൻ കാലങ്ങളിലെപ്പോലെ ഏകപക്ഷിയവും അദാനിക്കനുകൂലവുമായ പഠനം നടത്താനാണ്.
ആവശ്യം 5 മണ്ണെണ്ണ സബ്സിഡി കൂട്ടി തമിഴ്നാട് മോഡലിൽ മണ്ണെണ്ണ ലഭ്യമാക്കുക.
സർക്കാർ നിലപാട് > ഭാരിച്ച ചിലവ് വരുന്നതിനാൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് അറിയിക്കാം.
ആവശ്യം 6 മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടം സംഭവിക്കുന്ന ദിനങ്ങളിൽ ദിവസ വേതനം നൽകുക.
സർക്കാർ നിലപാട് > ഇതിനെക്കുറിച്ച് പഠിച്ചശേഷം മറുപടി നൽകാം.
ആവശ്യം 7 മുതലപ്പൊഴിയിലെ അശാശ്ത്രീയ നിർമ്മാണങ്ങൾക്ക് ശാശ്വത പരിഹാരം.
യാഥാർത്ഥ്യം > ഇതുവരെ ശാശ്വത പരിഹാര നടപടികൾ പുർത്തീ കരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പോലും 4 ജീവനുകൾ അവിടെ പൊലിഞ്ഞു.
മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചൂവെന്ന് സർക്കാർ പറയുന്നത് വലിയ നുണ…
സർക്കാർ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാതെ നുണകൾ പറഞ്ഞ് പൊതുസമൂഹത്തെത്തെ തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നാൽ സമരം വീണ്ടും കടുപ്പിക്കും… അതുമൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഉത്തരവാദി സർക്കാർ മാത്രമായിരിക്കും.