അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പിൽ പിതാവിൻറെ 25-ാം സ്വർഗ്ഗ പ്രവേശന വാർഷികദിനത്തിൽ അനുസ്മരണ ദിവ്യബലിയും തുടർന്ന് കബറിടത്തിൽ പ്രാർത്ഥനയും നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സഹായമെത്രാൻ, റവ.ഡോ. ക്രിസ്തുദാസ്. ആർ. പാളയം ഫെറോന വികാരി, മോൺ. നിക്കോളാസ് തുടങ്ങിയവർ സഹകാര്‍മ്മികരായി.