പള്ളിത്തുറ വി.മേരി മഗ്ദലന ദൈവാലയത്തിൽ ഇന്ന് 2023-2024 അധ്യയന വർഷ മതബോധന പ്രവേശനോത്സവം നടന്നു. ഇടവക വികാരി ഫാ.ബിനു ജോസഫ് അലക്സിൻ്റെ നേതൃത്വത്തിൽ കെ.ജി മുതൽ 12 വരെ ക്ലാസ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മതബോധന വിദ്യാർത്ഥികൾ വിശുദ്ധരുടെ വേഷങ്ങൾ ധരിച്ച് പ്രവേശനോത്സവത്തിനെത്തി.
വിശുദ്ധരൊന്നിച്ചുള്ള ബലിയർപ്പണവും വിശുദ്ധരെ പരിചയപ്പെടുത്തലും കുട്ടികൾക്ക് നവ്യാനുഭവവും പുത്തനുണർവും പ്രദാനം ചെയ്തതായി അധ്യാപകർ പറഞ്ഞു.