വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങൾ, കോവിഡ് കാലത്ത് ഈസ്റ്റർ സമയത്ത് ഉണ്ടായിരുന്നതുപോലെ തത്സമയം സംപ്രേഷണം ചെയ്യും.
2020ൽ ഫ്രാൻസിസ് പാപ്പയുടെ ആഗമന കാല-തിരുപ്പിറവി ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് വത്തിക്കാൻ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇറ്റാലിയൻ സർക്കാർ സാമൂഹിക നിയന്ത്രണങ്ങൾ കർശനമാക്കിയതിനാലാണ് ഈ നീക്കം. വത്തിക്കാന്റെ വിവിധ ഓൺലൈൻ മാധ്യമങ്ങൾ വഴിയായിരിക്കും സംപ്രേഷണം. ആഴ്ചകൾക്ക് മുമ്പ്, ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ മ്യൂസിയങ്ങൾ അടച്ചിടാൻ ഉത്തരവിടുകയും തന്റെ പൊതു കൂട്ടായ്മകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിലുള്ള തിരുപ്പിറവി ആഘോഷങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും. എന്നാൽ, പുതിയ നിയന്ത്രണങ്ങൾ കാരണം വളരെ കുറച്ചുപേർക്ക് മാത്രമേ ശുശ്രൂഷകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. വ്യക്തിഗത പങ്കാളിത്തം പരിമിതമാണെങ്കിലും, വിശ്വാസികൾക്ക് ഭവനങ്ങളിൽ ആയിരുന്നതുകൊണ്ട് വത്തിക്കാനിലെ ശുശ്രൂഷകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ആഗമന കാലത്തിലെ ആരാധനക്രമങ്ങൾ വത്തിക്കാൻ ന്യൂസ് വെബ്‌സൈറ്റിൽ നിന്ന് തത്സമയം പ്രക്ഷേപണം ചെയ്യും.
പുതുക്കിയ നിയന്ത്രണങ്ങൾ എപ്പോൾ അവസാനിക്കുമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. തിരുപ്പിറവിക്കാലത്തിന്റെ അവസാനം വരെ അവ നീണ്ടുനിൽക്കുകയാണെങ്കിൽ, ഫെബ്രുവരിയിൽ കർത്താവിന്റെ സമർപ്പണത്തിരുനാൾ വരെ തത്സമയ സംപ്രേക്ഷണം തുടരാനാണ് സാധ്യത. പുതുവർഷത്തിൽ ലോകത്തിന്റെ അവസ്ഥയെ ആശ്രയിച്ചായിരിക്കും വത്തിക്കാൻ വീണ്ടും തുറക്കാനുള്ള തീരുമാനമെന്ന് കരുതുന്നു.
കോവിഡ് കാലത്തും പതിവുകൾ തെറ്റാതെ ഒരു പരിധിവരെ നില നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ ക്രിസ്മസ് ട്രീയും, തിരുപ്പിറവി ദൃശ്യവും പ്രദർശിപ്പിക്കും. 28 മീറ്റർ ഉയരമുള്ള ഈ വർഷത്തെ മരത്തിന്റെ തിരിതെളിക്കൽ ചടങ്ങ് ഡിസംബർ 11 വെള്ളിയാഴ്ച നടക്കും.
✍️ പ്രേം ബൊനവഞ്ചർ