പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റൻ കത്തീഡ്രൽ ദേവാലയത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാബലി ഇന്നലെ നടന്നു. വൈകിട്ട് 5.30-ന് ആരംഭിച്ച കൃതജ്ഞതാബലിയർപ്പണത്തിന് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് കർമലീത്താ വൈദികനായ ഫാ. ബർണഡിൻ ലൂയീസ് വചനപ്രഘോഷണം നടത്തി.
വിദേശ മിഷ്ണറിയായ ഫാ.ഫ്രാൻസിസ് മിറാൻഡയാണ് പള്ളി നിർമിക്കുന്നതിനായി പാളയത്ത് സ്ഥലം വാങ്ങിയത്. 1864 ഒക്ടോബർ പത്തിന് അദ്ദേഹം പള്ളി പണി ആരംഭിക്കുന്നതിനു തറക്കല്ലിട്ടു. പിന്നീട് 1873ൽ ഫാ.എമിജിയസ് വികാരിയായിരിക്കുമ്പോഴാണ് പള്ളി പണി പൂർത്തിയായത്.
1873 മേയ് നാലിന് കൊല്ലം രൂപത അപ്പസ്തോലക് വികാർ മോൺ. ഇൾഡഫോൻസ് ഒസിഡി ആണ് പള്ളി ആശിർവദിച്ചത്. സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റൻ കത്തീഡ്രലിലെ വിവിധ കുടുംബ യൂണിറ്റുകളിലെ കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും ഇന്നലെ അരങ്ങേറിയിരിന്നു.