സ്വാശ്രയ ആട്സ് & സയൻസ് കോളേജിൽ മെരിറ്റ്, കമ്യൂണിറ്റി, സപോട്സ് ക്വാട്ടയിൽ അഡ്മിഷനാകുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫീസാനുകൂല്യം അനുവദിച്ച് സർക്കാർ ഉത്തരവ് (11/2021/മ.തു.വ .തിയതി 31/05/21)പുറപ്പെടുവിച്ചു.(1)മരിയൺ ആട്സ് &സയൻസ് കോളേജ്, മേനം കുളം(2) നാഷണൽ കോളേജ്, അമ്പലത്തുറ(3) ക്രൈസ്റ്റ് കോളേജ്, വിഴിഞ്ഞം.(4) ഇമ്മാനുവൽ കോളേജ്, വാഴിച്ചൽ (5)കോളേജ് ഓഫ് അപ്ളൈഡ് സയൻസ്, ധനുവച്ചപുരം(6)ഗ്രീഗോറിയൻ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, ശ്രീകാര്യം(7)കെ.എൻ.എം ആട്സ് & സയൻസ് കോളേജ്, കാഞ്ഞിരംകുളം.(8)വിഗ്യാൻ കോളേജ് ഓഫ് അപ്ളൈഡ് സയൻസ്, കാട്ടാക്കട.(9)സരസ്വതി കോളേജ് ഓഫ് ആട്സ്&.സയൻസ്, വിളപ്പിൽതുടങ്ങിയ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ അഫിലിയേഷനുള്ള സ്വാശ്രയ ആട്സ്& സയൻസ് കോളേജുകളിൽ മെരിറ്റിലും ,സപോട്സ് ക്വാട്ടയിലും,കമ്യൂണിറ്റി ക്വാട്ടയിലും അഡ്മിഷനാകുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് 2021-2022 അക്കാദമിക് വർഷം മുതൽ വിദ്യാഭ്യാസ ആനുകൂല്യവും ഫീസാനുകൂല്യവും പുതിയ ഉത്തരവ് പ്രകാരം ലഭ്യമാകും. (മാനേജ്‌മെന്റ് ക്വാട്ടയിൽ അഡ്മിഷനാകുന്ന കുട്ടികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല)സ്വാശ്രയ ആർട്സ് & സയൻസ് കോളേജിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ നാല് വർഷമായി സമരങ്ങളിലൂടെയും ,ഒട്ടനവധി ദിവസങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയും- ഉദ്യോഗസ്ഥതലത്തിലും സർക്കാർ തലത്തിലും KMVS നിരന്തരം സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. കെ.എം വി.എസ് 2019 വർഷത്തിൽ ബഹു. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച നിവേദനത്തിൻെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവിനാധാരമായ 624/C2/2019 എന്ന സെക്രട്ടറിയേറ്റ് ഫയൽ ഓപ്പൺ ചെയ്തത്.പട്ടികജാതി- വർഗ വിദ്യാർത്ഥികൾക്ക്, സംസ്ഥാന സർക്കാർ ഈ മേഖലയിൽ ആനുകൂല്യം പ്രഖ്യാപിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഈ ആനൂകൂല്യം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ നിഷേധിച്ചത്.കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനാലാണ്, സംസ്ഥാന പട്ടിക ജാതി – വർഗ വകുപ്പ് ,സ്വാശ്രയ ആർട്സ് & സയൻസ് കോളേജിൽ പഠിക്കുന്ന SC/ST വിദ്യാർത്ഥികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാൻ തയ്യാറാകാത്തത്.ആയതിനാൽ സ്വാശ്രയ ആർട്സ് & സയൻസ് കോളേജിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം പ്രഖ്യാപിച്ചു കൊണ്ട് പ്രത്യേക ഉത്തരവ് ഫിഷറീസ് വകുപ്പ് പുറപ്പെടുവിക്കാനാണ് KMVS നിവേദനത്തിൽ ആവശ്യപ്പെട്ടത്.ഈ വിഷയം നീതിയുക്തമെന്ന് മനസിലാക്കിയ ബഹു.മുൻ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജോതിലാൽ ഐ.എ.എസാണ് 2019 വർഷത്തിൽ ഉത്തരവ് പുറപ്പെടുവിക്കുവാൻ തയ്യാറായത്. ഡ്രാഫ്റ്റ് ഉത്തരവ് ബഹു.മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സികുട്ടിയമ്മ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉത്തരവിൻെ അംഗീകാരത്തിനായി ഫിനാൻസ് വകുപ്പിൽ പോയതും,ഫിനാൻസ് വകുപ്പിന്റെ ചില ക്വറികൾക്ക് ഫിഷറീസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മറുപടി നല്കുവാൻ ഒന്നര വർഷത്തോളം കാലത്താമസം കാട്ടിയതുകാരണമാണ് ഉത്തരവ് പുറപ്പെടുവിക്കുവാൻ ഇത്രയേറെ കാലതാമസം വന്നത്.വൈകിയാണെങ്കിലും മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഉതകുന്ന ഫീസാനുകൂല്യം പ്രഖ്യാപിച്ച്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സർക്കാരിന് കെ.എം.വി.എസിൻെ അഭ്യവാദ്യങ്ങൾ(മത്സ്യമേഖലാ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനൂകൂല്യങ്ങളുടെ മാഗനാകാർട്ട എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന 47/14/മ.തു.വ എന്ന ഉത്തരവിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.)
KMVS-കേരള മത്സ്യമേഖലാ വിദ്യാർത്ഥി