പണം, പൊങ്ങച്ചം, പരദൂഷണം എന്നിവയ്‌ക്കെതിരെ ജാഗ്രതാ നിർദേശവുമായി ഫ്രാൻസിസ് പാപ്പ. ഈ മൂന്നു കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിച്ചില്ലെങ്കിൽ സഭയിലായാലും സമൂഹത്തിലായാലും കുടുംബത്തിലായാലും ഭിന്നിപ്പിന്റെ അരൂപി പിടിമുറുക്കുമെന്നും പാപ്പ ഓർമിപ്പിച്ചു.
സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിയിരുന്നു ജാഗ്രതാ നിർദേശം. ലൗകീകമായ ഈ അരൂപിയെ നേരിടാൻ, നമ്മെ രൂപാന്തരപ്പെടുത്താൻ ശക്തിയുള്ള പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
പണം
പക്ഷപാതം കാണിക്കാതിരിക്കുക എന്ന് പറയുമ്പോൾ, യാക്കോബ് ശ്ലീഹാ ഒരു ഉദാഹരണം നൽകുന്നുണ്ട്. ‘നിങ്ങളുടെ ദൈവാലയത്തിൽ, നിങ്ങളുടെ സമൂഹത്തിൽ സ്വർണ മോതിരമണിഞ്ഞ ഒരാൾ പ്രവേശിച്ചാൽ, നിങ്ങളുടനെ അയാളെ മുന്നിലേക്ക് കൊണ്ടുംപോകും, ദരിദ്രനെ നിങ്ങൾ ഒരു വശത്ത് ഉപേക്ഷിക്കും.’ പൗലോസും ഇപ്രകാരം തന്നെ പറയുന്നുണ്ട്.
സഭാ ചരിത്രത്തിൽ, പല പ്രാവശ്യം പ്രബോധനങ്ങളുടെ വഴിതെറ്റലുകൾ എപ്പോഴുമല്ല, എന്നാൽ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട് അതിനു പിന്നിൽ ധനമായിരുന്നു: അധികാരമായ ധനം, അത് രാഷട്രീയ അധികാരമോ, നാണയ മോ എന്തായാലും ധനമാണ്. പണം സമൂഹത്തെ ഭിന്നിപ്പിക്കുന്നു. പണം വേർതിരിവു സൃഷ്ടിക്കുന്നു, വ്യക്തിതാൽപ്പര്യങ്ങൾ ഉണ്ടാക്കുന്നു. എത്ര കുടുംബങ്ങൾ സ്വത്തവകാശത്തിന്റെ പേരിൽ ഭിന്നിച്ചുപോയി?
പൊങ്ങച്ചം
‘ഞാൻ മറ്റുള്ളവരെപ്പോലെ അല്ലാത്തതിനാൽ നിനക്ക് നന്ദി പറയുന്നു,’- ഫരിസേയന്റെ പ്രാർത്ഥനയായിരുന്നു ഇത്. താൻ ആരോ ആണെന്ന ഭാവത്തിൽ തന്റെ ശീലങ്ങളിൽ, വസ്ത്രധാരണത്തിൽ തന്നെത്തന്നെ പ്രദർശിപ്പിക്കുന്നതും പൊങ്ങച്ചമാണ്. എപ്പോഴുമല്ലെങ്കിലും കൂദാശാ കർമങ്ങൾ പോലും പൊങ്ങച്ചത്തിന്റെ ഉദാഹരണമായി മാറുന്നു. വലിയ ആഘോഷങ്ങളും പൊങ്ങച്ചമാണ്.
പരദൂഷണം
മറ്റുള്ളവരെക്കുറിച്ച് മോശം പറയേണ്ടത് ഒരാവശ്യമാണ് എന്ന നിലയിൽ ചെകുത്താൻ നമ്മിൽ ഇടപെടുന്നതാണത്. എന്നാൽ ആത്മാവ് തന്റെ ശക്തിയോടെ വരുന്നത് ആ പണത്തിന്റെയും പൊങ്ങച്ചത്തിന്റെയും പരദൂഷണത്തിന്റെയും ലൗകീകതയിൽ നിന്ന് നമ്മെ രക്ഷിക്കാനാണ്.
കാരണം, ആത്മാവ് ലൗകികമല്ല അതിനു വിപരീതമാണ്. വലിയ കാര്യങ്ങൾ ചെയ്യാൻ അവിടുന്ന് കഴിവുള്ളവനാണ്. അതിനാൽ, നമ്മെ രൂപാന്തരപ്പെടുത്താനും സമൂഹങ്ങളെയും ഇടവകകളെയും രൂപതകളെയും സന്യസ്ത സമൂഹങ്ങളെയും രൂപാന്തരപ്പെടുത്താനും ആത്മാവിന് വിധേയരാവാനുള്ള അനുഗ്രഹത്തിനായി കർത്താവിനോടു നമുക്ക് പ്രാർത്ഥിക്കാം.