ഇന്ന് വലിയതുറ-കൊച്ച്തോപ്പ് സന്ദർശിച്ചതിനുശേഷം നൽകിയ ഫെയ്സ്ബുക്കിൽ കുറിപ്പിലാണ് വലിയതുറയിൽ കടൽഭിത്തി നിർമ്മാണം പുനരാരംഭിക്കുമെന്നും സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്നത് വേഗത്തിലാക്കുമെന്നും കളക്ടർ പറഞ്ഞത്. പൊതുജനങ്ങളെ കാണുകയും അപകട മേഖലയിലുള്ളവരെ പുതുതായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും ദുരിതാശ്വാസ സാമഗ്രികൾ ക്രമീകരിക്കുന്നത് വേഗത്തിലാക്കുന്നതിനും കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തു.
തിരുവനന്തപുരത്തെ തീരദേശ പ്രദേശങ്ങളായ വലിയതുറ, കൊച്ചു തോപ്പ്, ശംഖുമുഖം എന്നിവിടങ്ങളിൽ കടൽ ക്ഷോഭം മൂലം ഇക്കഴിഞ്ഞമാസത്തില്‍ തന്നെ നിരവധി വീടുകൾ നഷ്ടപ്പെട്ടിരുന്നു.