റോമിലെ ലത്തീൻ മലയാളികൾ വിവിധ രാജ്യങ്ങളിലെ വിശ്വാസികൾക്കൊപ്പം 2019 മെയ് 19 ഞായറാഴ്ച പ്രവാസി ഞായറായി ആചരിച്ചു. തങ്ങളുടെ ഇടവക ദൈവാലയമായ സെന്റ്. ഫ്രാൻസിസ്സ് സേവ്യർ ദൈവാലയത്തിലാണ് ആഘോഷങ്ങൾ നടന്നത്.
അന്നേദിനം നടന്ന ദിവ്യബലിയ്ക്ക് കർദ്ദിനാൾ പീയേട്രോ പരോളിൻ നേതൃത്വം നൽകി. ഇടവക വികാരിയും തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദീകനായ ഫാ. സനു ഔസേപ്പ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈദീകർ സഹകാർമ്മികരായിരുന്നു.
തുടർന്ന് നടന്ന സ്നേഹവിരുന്നിനുശേഷം കലാസാംസ്കാരിക പരിപാടിയും, സംഗീതവിരുന്നും അരങ്ങേറി.