മൂല്യബോധനത്തെ ഒഴിവാക്കിയുള്ള വിദ്യാഭ്യാസം അപൂർണമാണെന്ന് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം എം. അഭിപ്രായപ്പെട്ടു. തിരുവനന്തപുരം അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 5, 6, 7 സ്റ്റാൻഡേർഡകളിലേക്കുള്ള മൂല്യബോധന പാഠപുസ്തകങ്ങളുടെ പ്രകാശന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഹാപ്പിനസ് മന്ത്ര” എന്ന് പേര് നൽകിയ പുസ്തകങ്ങള്‍ തിരുവനന്തപുരം അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ സ്കൂളുകളിലുമുള്ള കുട്ടികളെ ഉദ്ദേശ്ശിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. നല്ല മൂല്യങ്ങൾ സ്വന്തമാക്കിയാൽ മാത്രമേ ജീവിതം സന്തോഷകരമാവുകയുള്ളൂ എന്നും ആർച്ചുബിഷപ് തുടർന്നു പറഞ്ഞു.
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോക്ടർ എം. കെ. സി. നായർ , സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ അംഗം ഫാ. ഫിലിപ്പ് പാറേക്കാട്ടിൽ, അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഡോ. ഡൈസൺ, വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. മെല്‍ക്കോണ്‍, എസ്. ഇ. ആര്‍. ടി. മുന്‍ റിസര്‍ച്ച് ഓഫീസര്‍ ജോസ്കുട്ടി,വിദ്യാഭ്യാസ ശുശ്രൂഷ സമിതി അസി. ഡയറക്റ്റര്‍ ഫാ. ഇമ്മാനുവേല്‍, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍ ഷമ്മി ലോറന്‍സ്, എഡിറ്റര്‍ മനു എസ്. എസ് എന്നിവര്‍ സംസാരിച്ചു.