കേരളത്തിലെ എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ ബിരുദ കോഴ്സ് പ്രവേശനത്തിന് ഫെബ്രുവരി 1 മുതൽ 25 ന് വൈകിട്ട് 5 മണി വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയോടെപ്പം 6 മാസത്തിനകം എടുത്ത ഫോട്ടോ, കൈയൊപ്പ്, ജനനതീയതിയും സ്വദേശവും തെളിയിക്കുന്ന രേഖകൾ എന്നിവ അപ്‍ലോഡ് ചെയ്യണം. മറ്റു രേഖകൾ ഫെബ്രുവരി 29 ന് മുൻപായി അപ്‌ലോഡ് ചെയ്താൽ മതിയാകും.
എന്‍ട്രന്‍സ് പരീക്ഷ തീയതി
എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ തീയതി: ഏപ്രിൽ 20 , 21
ആർക്കിടെക്ചർ യോഗ്യത പരീക്ഷ (NATA) തീയതി : ഏപ്രിൽ 19
വിദ്യഭ്യാസ യോഗ്യത
എഞ്ചിനീയറിംഗ്:
ഹയർ സെക്കൻഡറി പരീക്ഷയിലോ തത്തുല്യമായ പരീക്ഷയിലോ മാത്‍സ്, ഫിസിക്സ്, എന്നിവ നിർബന്ധമായും കെമിസ്ട്രി ഓപ്‌ഷണൽ വിഷയമായും പഠിച്ചു ഈ വിഷയങ്ങൾക്ക് മൊത്തം 45 % മാർക്ക് നേടിയിരിക്കണം.
ആർക്കിടെക്ചർ:
ഹയർ സെക്കൻഡറി പരീക്ഷയിലോ തത്തുല്യമായ പരീക്ഷയിലോ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50 % മാർക്ക്, എല്ലാ വിഷയങ്ങള്‍ക്കും കൂടി മൊത്തം 50% മാര്‍ക്ക് വാങ്ങി പാസ്സായിരിക്കണം. കൂടാതെ NATA എന്ന ദേശിയ അഭിരുചി പരീക്ഷയിൽ ജൂൺ ഒന്ന് 2020 ന് മുൻപ് യോഗ്യത നേടിയിരിക്കണം. 2020 ഏപ്രിൽ 19 ന് നടക്കുന്ന NATA പരീക്ഷയിൽ യോഗ്യത നേടിയവര്‍ക്കു മാത്രമേ ഗവൺമെൻറ് കോട്ടയിൽ അഡ്മിഷൻ ലഭിക്കുകയുള്ളൂ.
ഇപ്രകാരം പരീക്ഷയെഴുതി ഗവൺമെൻറ് കോട്ടയിൽ അഡ്മിഷൻ നേടുന്ന മൽസ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളവരുടെ മക്കൾക്ക് ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, യൂണിവേഴ്സിറ്റി ഫീസ്, എന്നിവ പൂർണ്ണമായും ഹോസ്റ്റൽ ഫീസ് ഭാഗികമായും ഇളവുണ്ടായിരിക്കുന്നതാണ്.
എഞ്ചിനീയറിംഗ് ബിരുദ കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.marian.ac.in എന്ന വെബ്സൈറ്റും, ആർക്കിടെക്ചർ ബിരുദ കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.marianarch.in എന്ന വെബ്സൈറ്റും സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജ്, വിദ്യാഭ്യാസ ശുശ്രൂഷ ഓഫീസ് വെള്ളയമ്പലം, ഫെറോന ഓഫീസ് അഞ്ചുതെങ്ങ്, വലിയതുറ സെൻറ് ആൻറ്ണീസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള അക്ഷയ സെന്‍റർ, പൂവാര്‍ ബസ് സ്റ്റാന്‍റ്റ്റിന് സമീപമുള്ള അക്ഷയ സെന്‍റർ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട് . ഇതു സംബന്ധിച്ച വിവരങ്ങൾക്കും നിർദേശങ്ങൾക്കും താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
എഞ്ചിനീയറിംഗ് കോളേജ് : 8281377111 / 9495707111
ആർക്കിടെക്ചർ കോളേജ്:8281388111 / 9495707555