Contact
Submit Your News
Tuesday, August 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മദര്‍ തെരേസയുടെ ജീവിതത്തിലൂടെ

var_updater by var_updater
5 September 2020
in Announcements, Articles, women
0
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

 

ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധ എന്നു ജനങ്ങള്‍ വിളിച്ചുതുടങ്ങിയ ഇന്ത്യയുടെ പ്രിയപ്പെട്ട മദര്‍ തെരേസയുടെ ഓര്‍മത്തിരുനാള്‍ ദിവസമാണിന്ന്. വിശുദ്ധരുടെ മരണദിവസമാണ് സാധാരണയായി ഓര്‍മദിവസമായി ആചരിക്കുന്നത്. ഭൂമിയിലെ മരണം സ്വര്‍ഗത്തിലെ ജനനമാണ് എന്നാണ് വിശ്വാസം. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും ഈ വിശുദ്ധയുടെ അനുഗ്രഹങ്ങള്‍ ക്കായി പ്രാര്‍ഥിക്കുന്നവര്‍ ഏറെയുണ്ട്. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ പറ്റി എഴുതാന്‍ ഏറെയുണ്ട്. ബിസിനസുകാരനായ അച്ഛന്റെ മകളായിരുന്നു ആഗ്നസ് എന്ന മദര്‍ തെരേസ. മുന്‍ യുഗൊസ്‌ലാവിയയിലെ ആഡ്രിയാറ്റിക് കടല്‍ത്തീര പട്ടണമായ സ്‌കോപ്യെയില്‍ ജനിച്ച ആഗ്നസിനു ഒന്‍പതു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ദൈവസ്‌നേഹത്താല്‍ നിറച്ച് മകളെ വളര്‍ത്തിയ അമ്മയാണ് ആഗ്നസിന്റെ ജീവിതത്തിനു വഴികാട്ടിയായത്. എന്നും ദേവാലയത്തിലെത്തി വി. കുര്‍ബാനയില്‍ പങ്കെടുക്കാനും പ്രാര്‍ഥനയും ഉപവാസവുമായി യേശുവിനെ ഹൃദയത്തിലേറ്റുവാങ്ങി ജീവിക്കാനും ആഗ്നസിനു കഴിഞ്ഞു. വിദ്യാര്‍ഥിയായിരിക്കെ തന്നെ മതപഠന ക്ലാസുകളില്‍ അധ്യാപകന്റെ സഹായിയായ ആഗ്നസ് മികച്ചൊരു മന്‍ഡലിന്‍ വായനക്കാരിയുമയിരുന്നു. പതിനെട്ടു വയസായപ്പോള്‍ തന്റെ ജീവിതം യേശുവിനു പൂര്‍ണമായി സമര്‍പ്പിക്കുന്നതിനു വേണ്ടി ആഗ്നസ് സന്യാസ സഭയില്‍ ചേരുകയും തെരേസ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തെരേസ പ്രേഷിതപ്രവര്‍ത്തനം നടത്തി. 1929 ലാണ് തെരേസ കൊല്‍ക്കത്തയിലെത്തിയത്. അധ്യാപക പഠനം പൂര്‍ത്തിയാക്കി 1937 ല്‍ കൊല്‍ക്കത്തയിലെ സ്‌കൂളില്‍ പ്രധാനധ്യാപികയായി. കൊല്‍ക്ക ത്തയിലെ അന്നത്തെ അവസ്ഥ തെരേസയുടെ ഹൃദയത്തെ വേദനിപ്പിച്ചു. ആതുരാലയ ങ്ങളിലെയും ചേരികളിലെയും പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. മഹാനഗരത്തില്‍ തീവ്രമായ പട്ടിണിയുടെയും ദാരിദ്യ്രത്തിന്റെയും രംഗങ്ങള്‍ കണ്ടപ്പോള്‍ ”ഇവരില്‍ ഒരാള്‍ക്കു ചെയ്യുന്നത് എനിക്കുതന്നെ ചെയ്യുന്നു.” എന്ന യേശുവിന്റെ വചനം തെരേസ ഓര്‍ത്തു. കൊല്‍ക്കത്ത കേന്ദ്രമാക്കി ‘ഉപവിയുടെ സഹോദരിമാര്‍’ (മിഷനറീസ് ഓഫ് ചാരിറ്റി) എന്ന സന്യാസിനീസമൂഹത്തിനു രൂപംകൊടുക്കാന്‍ പ്രേരണയായത്. ”ഞാന്‍ ചേരികളിലേക്ക് ഇറങ്ങിച്ചെല്ലും. അവിടെ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വയം അര്‍പ്പിക്കും”-തെരേസ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ ചേരികളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം ജീവിച്ച സിസ്റ്റര്‍ തെരേസ പാവപ്പെട്ടവരുടെ അഭയസ്ഥാനമായി പെട്ടെന്നു മാറി. ഒട്ടേറെപ്പേര്‍ ഈ ദൗത്യത്തില്‍ പങ്കുചേരാന്‍ അവരോടൊപ്പം ചേര്‍ന്നു. രോഗികള്‍, വൃദ്ധര്‍, നിരാലംബര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കായി തന്റെ ജീവിതം തെരേസ സമര്‍പ്പിച്ചു. ”എന്റെ രക്തം അല്‍ബേനിയയുടേതാണ്. എന്റെ പൗരത്വം ഇന്ത്യയുടേതും. വിശ്വാസപ്രകാരം ഞാന്‍ കത്തോലിക്കാ സന്യാസിനിയാണ്. ഞാന്‍ വിളിക്ക പ്പെട്ടിരിക്കുന്നതു ലോകസേവനത്തിനും. എന്റെ ഹൃദയം കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ഹൃദയത്തോടു പൂര്‍ണമായി കടപ്പെട്ടിരിക്കുന്നു” – മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞു. നൊബേല്‍ സമ്മാനം, പത്മശ്രീ എന്നിവയുള്‍പ്പെടെ ആദരങ്ങള്‍ മദറിനെ തേടിയെത്തി. നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയ ചടങ്ങില്‍ മദര്‍ പറഞ്ഞു: ”ഇന്ത്യയാണ് എന്റെ രാജ്യം.”1997ല്‍ മദര്‍ തെരേസ എന്ന പ്രകാശഗോപുരം പൊലിഞ്ഞപ്പോള്‍ അവര്‍ വിത്തിട്ട സഭ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളര്‍ന്നു വ്യാപിച്ചുകഴിഞ്ഞിരുന്നു. മദറിന്റെ കാരുണ്യസ്പര്‍ശം ലോപമെന്യേ ഏറ്റുവാങ്ങിയ കൊല്‍ക്കത്ത, മദറിന്റെ മരണവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞു. അത്രയേറെ, കൊല്‍ക്കത്തയുടെ ഹൃദയം കവര്‍ന്ന വിശുദ്ധയായിരുന്നു അവര്‍. കൊല്‍ക്കത്തയുടെ മാത്രമല്ല, ഇന്ത്യയുടെയും. ലോകം മുഴുവന്റെയും എന്നതാവും കൂടുതല്‍ ശരി.

Previous Post

റവ. ഡോ. ബനഡിക്ട് എൽ ജോസ്. അച്ചന്‍ ഓര്‍മ്മയായിട്ട് 31 വര്‍ഷങ്ങള്‍

Next Post

കൽക്കട്ടയിലെ അമ്മയെ ഓർക്കുമ്പോൾ

Next Post

കൽക്കട്ടയിലെ അമ്മയെ ഓർക്കുമ്പോൾ

Please login to join discussion
No Result
View All Result

Recent Posts

  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം
  • തോപ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു
  • പോങ്ങുംമൂട് ഇടവക KLCA ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോന ബി.സി.സി സമിതി ‘ദിലേക്സി തേ’-യെ കുറിച്ചുള്ള പഠന ക്ലാസ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം
  • തോപ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു
  • പോങ്ങുംമൂട് ഇടവക KLCA ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.