ഭൗമദിനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ പോസ്റ്റിൽ നിന്ന് അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കി. മിസ്സിസ് ജോയ്സ് ക്യാരല്ല രൂപകൽപ്പന ചെയ്ത സ്റ്റാമ്പ്, ലൗദാത്തോ സിയുടെ സമഗ്ര പാരിസ്ഥിതിക കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്ന കലയുടെ ഒരു മാസ്റ്റർപീസ് ആണ്.
സ്റ്റമ്പിലെ ചിത്രം ദൈവത്തിന്റെ സൃഷ്ടിയുടെ സൗന്ദര്യവും ഐക്യവും ചിത്രീകരിക്കുന്നു. പ്രകൃതിയുടെ രൂപങ്ങളിലും ശബ്ദങ്ങളിലും നിറങ്ങളിലും, അതിൽ സന്തോഷകരമായ ധ്യാനത്തിന്റെ മനോഭാവത്തിൽ ഒരു കുട്ടിയുടെ ആർദ്രമായ മുഖം വേറിട്ടുനിൽക്കുന്നു.
ഫ്രാൻസിസ് പാപ്പ ലൗദാത്തോ സിയിൽ നമ്മെ പഠിപ്പിക്കുന്നതുപോലെ
സൃഷ്ടി തീർച്ചയായും ദൈവത്തിൽ നിന്ന് നമുക്ക് ലഭിച്ച വിലയേറിയ സമ്മാനമാണ്, നമ്മൾ അത് പലിപാലിക്കുന്ന ഉത്തരവാദിത്തമുള്ള രക്ഷാകർത്താക്കളായിരിക്കണം.