.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹികമാധ്യമങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായി തുടരുകയാണ് തിരുവനന്തപുരം ലത്തീന്‍ രുപത. പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും, ജനാഭിപ്രായം തേടുന്നതിനും ഏറെ ഉപകാരപ്രദമായ നവമാധ്യമ മേഖലകളിലേക്ക് കൂടി കടന്നുവരാനുള്ള രൂപതയുടെ ധീരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്റ്റുഡിയോ സജ്ജമാക്കുന്നത്. വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്‍റെ നാമത്തില്‍ ആരംഭിച്ച ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ വെള്ളയമ്പലം ആനിമേഷന്‍ സെൻ്ററിന് സമീപമാണ് ഒരുങ്ങുന്നത്.. ജൂണ്‍ മാസം 4-ാം തിയ്യതി അഭിവന്ദ്യസൂസപാക്യം പിതാവ് സ്റ്റുഡിയോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഭി, ക്രിസ്തുദാസ് പിതാവ് സന്നിഹിതനായിരുന്ന ചടങ്ങിന് ശേഷം സ്റ്റുഡിയോയില്‍ കാറ്റിക്കിസം ക്ളാസ്സുകളുടെ ഷൂട്ടിങ് ആരംഭിച്ചു. ഷെക്കീനാ ടി.വി. യില്‍ എല്ലാ ദിവസവും വൈകിട്ട് ഈ വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
ഗ്രീന്‍ സ്ക്രീന്‍ ഷൂട്ടിങ് ഫ്ളോറും, ഡബ്ബിങ്, എഡിറ്റിങ് സൗകര്യവുമുള്ള സ്റ്റുഡിയോ പുറത്തുനിന്നുള്ള ആവശ്യക്കാര്‍ക്കും നല്‍കുമെന്നും അറിയിച്ചു.