തീരദേശ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന നിർമ്മാണ പദ്ധതി യോടനുബന്ധിച്ചു കടലിനടിയിലെ മണ്ണിന്റെ സാംപിളുകൽ പരിശോധനയ് ക്കായിശേഖരിച്ചു. ഉദ്യോഗസ്ഥ സംഘത്തെ കൂടാതെ ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് ഇന്നലെ 15 സാംപിളുകൾ ശേഖരിച്ചത്. വിഴിഞ്ഞത്തു നിന്നു തുടങ്ങി വെട്ടുകാടുഭാഗം വരെയുള്ള കടലിലെ 5 മുതൽ 10 മീറ്റർ വരെ ആഴമുള്ള ഇടങ്ങളിൽ നിന്നാണ് മണ്ണിന്റെസാം പിൽ എടുത്തത്. പൈലറ്റ് പദ്ധതിയായി പൂന്തുറ കടലിൽ നടപ്പാക്കുന്ന പദ്ധതി യോടനുബന്ധിച്ച് പൂവാർ ശംഖുമുഖം ,വലിയതുറ, മുതലപ്പൊഴി എന്നിവിടങ്ങളിലെ തീരക്കടലിൽ കഴിഞ്ഞയാഴ്ച നിക്ഷേപിച്ച വേവ് റൈഡർ ബോയ എന്ന സാങ്കേതിക ഉപകരണം പഠന നിരീക്ഷണങ്ങൾക്കു ശേഷം തിരികെ എടുത്തതായി അധികൃതർ അറിയിച്ചു. 22 വരെ പരീക്ഷണ നടപടികൽ തുടരും, കിഫ്ബി സാസത്തീക സഹായത്തോടെ 150 കോടി രൂപയുടെ പദ്ധതി യാണ് നടപ്പാക്കുക. ജിയോസിന്തറ്റിക് ട്യൂബ് കടലിനടിയിൽ സ്ഥാപിച്ചാണ് പുലിമുട്ട് നിർമ്മാണം പൂന്തുറ കടലിൽ പദ്ധതി വിജയിച്ചാൽ സമീപത്തെ മറ്റു തീരക്കടലുകളിൽ പദ്ധതി നടപ്പിലാക്കും.