ന്യൂഡൽഹി:ഫെബ്രുവരി അവസാന വാരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ, ദേശീയ തലസ്ഥാനമായ ദില്ലിയുടെ ഭാഗങ്ങൾ ആളിക്കത്തുകയായിരുന്നു. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെത്തുടർന്നുണ്ടായ വിഭാഗീയ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ളീങ്ങളല്ലാത്ത മതവിശ്വാസികൾക്ക് ഇന്ത്യയില്‍ പൗരത്വം നേടാന്‍ അനുവദിക്കുന്ന പുതിയ നിയമം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും രാജ്യവ്യാപകമായി വിമര്‍ശനങ്ങള്‍ക്കിടയാക്കി, വന്‍ പ്രതിഷേധത്തിന് വഴിവക്കുകയും ചെയ്തു. ന്യൂഡൽഹിയിൽ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ചേരിതിരിഞ്ഞുള്ള അക്രമത്തിന് തുടര്‍ന്ന് കാരണമാവുകയും ചെയ്തു.ഭാരതീയ ജനതാ പാർട്ടിയുടെ ഈ നടപടിയെ, ഇന്ത്യയിലെ മുസ്ലീങ്ങളും മറ്റുള്ളവരും, രാജ്യത്തിന്റെ അടിസ്ഥാന മതേതരതയ്ക്കു ഭീഷണിയായി കണ്ടു.
കലാപസ്ഥലങ്ങളില്‍ ഓടിയെത്തിയ ആദ്യത്തെ ക്രിസ്ത്യാനികളിൽ ഒരാളായിരുന്നു സിസ്റ്റർ അനസ്താസിയ ഗിൽ. ദുരിതബാധിത പ്രദേശങ്ങളിലെ പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്ന ആശുപത്രികള്‍ സന്ദർശിച്ചതിനു പുറമേ, വിവിധ സന്നദ്ധ സംഘടനകളും, ക്രിസ്ത്യൻ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും ഏകോപിപ്പിക്കാനും സിസ്റ്റര്‍ മുന്നിലുണ്ടായിരുന്നു. ദില്ലി സർക്കാരിന്റെ ന്യൂനപക്ഷ കമ്മീഷൻ അംഗം കൂടിയായിരുന്നു സിസ്റ്റര്‍. കലാപപ്രദേശങ്ങളിലെ അപകടകരമായ സാഹചര്യങ്ങളിലും പ്രകാശത്തിന്‍റെ ഒരു തിരിവെട്ടമായ് ഇരകള്‍ക്ക് നീതി കിട്ടുന്നതുവരെയും സിസ്റ്റര്‍ ഇനിയുമുണ്ടാകുമെന്നും പറയുന്നു.