തിരുവനന്തപുരം ലത്തീൻ അതിരൂപത, കുടുംബശുശ്രുഷയിലെ കരുണയുടെ അജപാലന പദ്ധതികളായ കരുണാമയൻ, സാന്ത്വനം മംഗല്യം എന്നിവയിലൂടെയുള്ള സഹായങ്ങൾക്ക് പുറമേ കോവിഡ്കാലത്ത്
ഏകസ്ഥർ, ബധിര മൂകർ, മാനസിക വെല്ലുവിളി നേരിടുന്നവർ, അന്ധർ, വികലാംഗർ, ഓഖി ദുരന്തത്തിനിരയായി മടങ്ങി വന്നവർ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ട വിഭഗത്തിലെ കൂടുതലാളുകൾ ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ യാതനകളിലൂടെ കടന്നുപോകുന്നതായി, അവരുമായി കുടുംബശുശ്രൂഷ സന്നദ്ധപ്രവർത്തകർ നടത്തിയ ഫോൺ സംഭാഷണത്തിലൂടെ മനസിലാക്കാനായി. ആയതിനാൽ പെൻഷൻ സ്കീമിനു പുറമേ കോവിഡ് കാലത്ത് അവശതയനുഭവിക്കുന്നയാളുകൾക്ക് വിവിധ ഘട്ടമായി വിവിധവിഭാഗങ്ങളിൽ പെടുന്നവർക്ക് 1000/- രൂപ നിരക്കിൽ സഹായിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആദ്യഘട്ടമായി ഏകസ്ഥ വിഭാഗത്തിലെ 130 പേർക്ക് സാമ്പത്തിക സഹായം നല്കുന്നു. ആകെ 1500 പേരെ സഹായിക്കാനാണ് കുടുംബശുശ്രൂഷ ലക്ഷ്യം വയ്ക്കുന്നത്.
നിലവിൽ അശരണരും അവശരുമായ 283 പേർക്ക് 1000 /- രൂപ വീതം മാസംതോറും 283000.00 കരുണാമയൻ പദ്ധതിയിലൂടെ വിതരണം ചെയ്തുവരുന്നു. സാന്ത്വനം മംഗല്യം പദ്ധതി വഴി 300 ലധികം യുവതികൾക്ക് വിവാഹ ധനസഹായമായി 1.5 കോടിയലധികം തുക വിതരണം ചെയ്തുകഴിഞ്ഞു.
കോവിഡ് മഹാമാരി താണ്ഡവമാടുന്ന ഈ സവിശേഷ സാഹചര്യത്തിൽ നമുക്കുചുറ്റും മേല്പറഞ്ഞ
ദൈവകരങ്ങളായ നാമോരോരുത്തരിലുമാണ് അവശരും അശരണരും ജീവിക്കുന്നത്. കുടുംബശുശ്രൂഷ വിഭാവനം ചെയ്തിരിക്കുന്ന ഈ കരുണയുടെ ഈ സത്കർമ്മത്തിൽ മുൻപെന്നപോലെ നിങ്ങളുടെ പ്രാർത്ഥനയും സാമ്പത്തിക സഹായവും അഭ്യർത്ഥിക്കുന്നു.
സാമ്പത്തിക സഹായം അയക്കേണ്ട അക്കൗണ്ട് നമ്പർ
Account Name : No One Left Alone
Account No. 0503053000009564 | IFS Code : SIBL0000503
Bank Name : South India Bank | Branch : Sasthamangalam
വിശദവിവരങ്ങൾക്ക് : 93872 96213