മധ്യപ്രദേശിലെ ചത്തർപ്പൂരിൽ നടന്ന 53 മത് എസ് എൻ ബാനർജി ഓൾ ഇന്ത്യ 11’s ഫുട്‌ബോൾ ടൂർണമെന്റിൽ കൊച്ചുവേളി, സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്, രണ്ടാം സ്ഥാനം കരസ്ഥമാക്കി. 25000 രൂപയും ട്രോഫിയും ആണ് സമ്മാനം, ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫിക്ക് ശ്രീ. ജിജോ ബെർണാഡ് അർഹനായി.
കേരളക്കരയുടെ തീരദേശ കാൽപന്തുകളിചരിത്രത്തിൽ അസൂയാവഹമായ നേട്ടങ്ങൾ ഇൗ ക്ലബ് കൈവരിച്ചിട്ടുണ്ട്. ‘അനന്തപുരിയുടെ മണൽരാജാക്കന്മാർ’ എന്ന വിളിപ്പേരുമായി കാൽപന്തുകളി പെരുമയുള്ള കൊച്ചുവേളിയുടെ ഫുട്‌ബോൾ ചരിത്രം നീണ്ടതാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളം പൂഴിമണലിലും, ചെളിമണ്കോർട്ടിലും സെന്റ് ജോസഫ് കൊച്ചുവേളി ടീം കൈവരിച്ച വിജയങ്ങൾ അനവധി.
ഇന്നലെ വരെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പേരിൽ അറിയപ്പെട്ടെങ്കിൽ ഇപ്പോൾ ഇതാ പേരുമക്ക് മറ്റൊരു കാരണം കൂടി ഫുട്ബാൾ കളിയുടെ പേരിൽ ചേർക്കപ്പെട്ടു.
സെന്റ് ജോസഫ് സ്പോർട്സ് ക്ലബ് ഓരോ നേട്ടങ്ങൾ കൈവരിക്കുമ്പോഴും അതിൽ അഭിമാനിക്കുകയും തോൽവികളിൽ എന്നും കേരളക്കരയുടെ രക്ഷാ സൈന്യം എന്ന് വിളി പേരിലുള്ള ഒരു ജനതയുണ്ട് എന്നും എപ്പോഴും താങ്ങായ്.
മധ്യപ്രദേശിൽ നിന്നും ട്രോഫികളുമായി ടീം യാത്ര തിരിച്ചിട്ടുണ്ട് മാർച്ച് 5നു എത്തിചേരുന്ന ടീമിനെ വരവേൽക്കാൻ വളരെ വിപുലമായ പരിപാടികളും റോഡ് ഷോയും ആണ് സെന്റ് ജോസഫ് സ്പോർട്സ് ക്ലബ് ആസൂത്രണം ചെയ്തിരിക്കുന്നത്.