തമിഴ്നാട്ടിലെ കുഴിത്തുറൈ ബിഷപ്പ് ജെറോം ദാസ് വറുവേല്‍ രാജി വച്ചു, ഫ്രാന്‍സിസ് പാപ്പാ രാജി സ്വീകരിക്കുകയും ചെയ്തു.
മധുരയിലെ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമിയെ കുഴിത്തുറൈയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർപ്പാപ്പ നിയമിച്ചതായി കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (സിസിബിഐ) പത്രക്കുറിപ്പില്‍ അറിയിച്ചു.
2014 ഡിസംബർ 22 ന് സ്ഥാപിതമായ കുഴിത്തുറൈ രൂപതയുടെ ആദ്യത്തെ ബിഷപ്പായിരുന്നു ബിഷപ്പ് വരുവേൽ. 2015 ഫെബ്രുവരി 24 നാണ് ബിഷപ്പായി നിയമിതനായത്. ആരോഗ്യ കാരണങ്ങളാലാണ് വിരമിക്കൽ പ്രായത്തിന് മുമ്പ് തന്നെ ബിഷപ്പ് രാജിവച്ചതായി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ സ്റ്റീഫൻ അലത്തറ പറഞ്ഞു.