പ്രേം ബൊനവഞ്ചർ
തിരുവനന്തപുരം ലത്തീൻ അതിരൂപത ചൈൽഡ് മിനിസ്ട്രി – കേരള കാത്തലിക്ക് സ്റ്റുഡന്റസ് ലീഗും (കെസിഎസ്എൽ) അതിരൂപത മീഡിയ കമ്മീഷനും സംയുക്തമായി സ്‌കൂൾ കുട്ടികൾക്ക് വേണ്ടി രണ്ട് വ്യത്യസ്ത മത്സരങ്ങൾ നടത്തുന്നു. എൽപി വിഭാഗത്തിലെ കുട്ടികൾക്കായി വിശുദ്ധരെ പരിചയപ്പെടുത്തൽ മത്സരവും യുപി മുതൽ എച്ച്എസ്എസ് വരെയുള്ളവർക്ക് “ക്രെഡോ” ക്വിസ് മത്സരവുമാണ് കെസിഎസ്എൽ നടത്തുന്നത്. വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
“വിശുദ്ധരെ പരിചയപ്പെടുത്തൽ”
എൽപി വിഭാഗത്തിലെ കുട്ടികളുടെ കലാവാസന വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് വിശുദ്ധരെ പരിചയപ്പെടുത്തൽ മത്സരം. ഒന്നും രണ്ടും ക്ലാസുകാർ വി. മദർ തെരേസയെയും മൂന്നും നാലും ക്ലാസുകാർ വി. കൊച്ചുത്രേസ്യയെയും കുറിച്ച് 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അവതരണം തയ്യാറാക്കുക. അക്ഷരസ്ഫുടത ശരീരഭാഷ, അവതരണശൈലി എന്നിവ ശ്രദിക്കേണ്ടതാണ്. മികച്ച അവതരണത്തിന് സമ്മാനവും അതിരൂപത മീഡിയ കമ്മീഷനിലൂടെ വിശുദ്ധരെ പരിചയപ്പെടുത്താനുള്ള അവസരവും ലഭിക്കും. വിഡിയോയോടൊപ്പം പേര്, ക്ലാസ്, ഇടവക, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്താം. വിഡിയോകൾ സെപ്റ്റംബർ 30 വൈകുന്നേരം 4 മണിക്ക് മുൻപായി 98469 81272 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക.
“ക്രെഡോ” കുട്ടികൾക്കായുള്ള ക്വിസ്
അഞ്ചുമുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ക്വിസ് മത്സരം. വി. മത്തായിയുടെ സുവിശേഷം, കുട്ടികളുടെ വിശുദ്ധർ (വി. ബെർഗ്‌മാൻസ്, വി. മരിയ ഗൊരേറ്റി, വി. കൊച്ചുത്രേസ്യ, വി. ഡൊമനിക് സാവിയോ, വി. അലോഷ്യസ് തുടങ്ങിയവർ), സഭാചരിത്രം (അതിരൂപത ചരിത്രം, പാപ്പമാർ, ചാക്രികലേഖനങ്ങൾ) കെസിഎസ്എൽ ചരിത്രം എന്നിവയാണ് വിഷയങ്ങൾ. ഓരോ ആഴ്ചയും ഓരോ വിഷയവുമായി ബന്ധപ്പെടുത്തിയായിരിക്കും ചോദ്യങ്ങൾ.
ക്വിസ് മത്സരം എങ്ങനെ?
4 ആഴ്‌ചകളിലായി 4 റൗണ്ട് ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ റൗണ്ടിലും 25 ചോദ്യങ്ങൾ വീതം. 4 റൗണ്ടിലെയും വിജയികൾ ഒക്ടോബർ 24നല്ല അവസാന എഴുത്തുപരീക്ഷയിലേക്ക് പ്രവേശനം നേടും. സെപ്റ്റംബർ 21, 28, ഒക്ടോബർ 5, 12 എന്നീ തിങ്കളാഴ്ചകളിൽ മീഡിയാ കമ്മീഷൻ ഫേസ്‌ബുക്ക് പേജിൽ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും. ഉത്തരങ്ങൾ അതാത് ശനിയാഴ്ച രാത്രി 8 മണിക്ക് മുൻപായി ലഭിക്കേണ്ടതാണ്.
എങ്ങനെ പങ്കെടുക്കാം?
പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സ്റ്റാന്റേർഡ്, ഇടവക, ഫോൺ നമ്പർ എന്നിവ 9846981272 എന്ന നമ്പറിലേക്ക് അയച്ചു രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാത്ത കുട്ടികളുടെ ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.
രണ്ടുമത്സരങ്ങളിലെയും ആദ്യ 3 സ്‌ഥാനക്കാർക്ക് കാഷ് പ്രൈസും പ്രോത്സാഹനസമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നതാണ്. മത്സരങ്ങൾക്ക് എല്ലാ കുട്ടികളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുവാൻ ബഹു. വൈദികർ, പ്രഥമ അധ്യാപകർ, അധ്യാപകർ, കെസിഎസ്എൽ അനിമേറ്റേഴ്‌സ് ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 99957 40582, 79071 79343