ആഗോള കത്തോലിക്കാ സഭയ്ക്ക് 13 പുതിയ കർദിനാൾമാരെ നിർദേശിച്ചു ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 5ന് ആമസോൺ സിനഡിന്റെ അവസരത്തിൽ വത്തിക്കാനിൽ ചേരുന്ന കർദിനാൾമാരുടെ യോഗത്തിൽ ഔദ്യോഗികമായി സ്‌ഥാനമേൽക്കും. സെപ്റ്റംബർ 1 ഞായറാഴ്ച വത്തിക്കാനിൽ നടത്തിയ പ്രതിവാര സന്ദേശത്തിന് ശേഷമാണ് മാർപ്പാപ്പ ഈ വാർത്ത വിശ്വാസികളെ അറിയിച്ചത്.
ആ 13 കർദിനാൾമാർ ഇവരാണ്:
1. ബിഷപ് മിഗ്വേൽ ഏഞ്ചൽ അയുസോ ഗ്വിക്സോട്ട്, MCCJ – മതാന്തര സംവാദങ്ങൾക്കുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ്
2. ആർച്ച്ബിഷപ് ജോസ് ടോളന്റിനോ മെഡോൺക – കത്തോലിക്കാ സഭയുടെ ആർക്കൈവിസ്റ്റ്, ലൈബ്രറിയൻ (പോർച്ചുഗൽ)
3. ആർച്ച്ബിഷപ് ഇഗ്നേഷ്യസ് സുഹാരിയോ ഹർജോവത്മോദ്‌ജോ – ജക്കാർത്ത അതിരൂപത (ഇന്തോനേഷ്യ)
4. ആർച്ച്ബിഷപ് ജുവാൻ ഗാർസിയ റോഡ്രിഗസ് – ഹവാന അതിരൂപത (ക്യൂബ)
5. ആർച്ച്ബിഷപ് ഫ്രിഡോലിൻ അംബോംഗോ ബെസുംഗു OFM Cap. – കിൻഷാസ അതിരൂപത (ആഫ്രിക്ക)
6. ആർച്ച്ബിഷപ് ജീൻ ക്ലോഡി ഹോളറിക്ക് SJ – ലക്സംബർഗ് അതിരൂപത (ബെൽജിയം)
7. ബിഷപ് അൽവാരോ റമാസിനി ഇമേരി – ഗ്വാട്ടിമാല
8. ആർച്ച്ബിഷപ് മത്തേയോ സുപ്പീ – ബൊളോഞ്ഞ അതിരൂപത (ഇറ്റലി)
9. ആർച്ച്ബിഷപ് ക്രിസ്റ്റോബൽ ലോപസ് റൊമേറോ, SDB – റാബാത്ത് അതിരൂപത (മൊറോക്കോ)
10. ഫാ. മൈക്കൽ സെർണി, SJ – വത്തിക്കാന് കീഴിൽ റോമൻ കുരിയയിൽ ഉൾപ്പെടുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറി
11. ആർച്ച്ബിഷപ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്ജെറാർഡ് – മുൻ അപ്പോസ്തലിക് നൂൺഷ്യോ
12. ആർച്ച്ബിഷപ് സിജിറ്റാസ് താംകെവിഷ്യസ് SJ – ആർച്ച്ബിഷപ് എമറിറ്റസ്, കൗനാസ് അതിരൂപത(ലിത്വാനിയ)
13. ബിഷപ് എവുജിനിയോ ഡാൽ കോർസോ PSDP – ബിഷപ് എമറിറ്റസ് (അംഗോള)
പേരുകൾ വായിച്ച ശേഷം നിയുക്ത കർദിനാൾമാർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ മാർപ്പാപ്പ ഓർമിപ്പിച്ചു.
(കടപ്പാട് – വത്തിക്കാൻ മീഡിയ)