പ്രകൃതിയും, ദേശങ്ങളും, ജീവിതങ്ങളും പ്രമേയമാകുന്ന ശ്രദ്ധേയമായ ഫോട്ടോഗ്രാഫി പ്രദർശനവുമായി സെൻറ് ആൻഡ്രൂസിൽ നിന്നൊരു ഫോട്ടോഗ്രാഫർ. കേരള ലളിതകലാ അക്കാദമിയുടെ ഗോൾഡ് മെഡൽ ജേതാവും, ആർട്ടിസ്റ്റ് ഫോറം പ്രസിഡൻ്റുമായ ശ്രീമാൻ ടി എൽ. ജോണിൻ്റെ മകൻ ശ്രീ ജോൺ ബെന്നറ്റിൻ്റെതാണ് ഫോട്ടോ പ്രദർശനം. ഫൈന്‍ ആര്‍ട്സില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി ഈ മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമായി മാറുകയാണ് ജോണ്‍ ബെന്നെറ്റ്.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പും കേരള ലളിതകലാ അക്കാദമിയും ചേർന്നാണ് ജനുവരി പതിനെട്ടാം തീയതി മുതലുള്ള ഒരാഴ്ച വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടും, ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്രചെയ്ത പകർത്തിയ മനുഷ്യരുടെയും അവരുടെ ജീവിതങ്ങളെയും ചുറ്റു പാടുകളെയും അടയാളപ്പെടുത്തുന്നവയാണ് ചിത്രങ്ങൾ. തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.