കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത ജൂലൈ 5 യുവജനദിനമായി ആചരിച്ചു.
അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ കെസിവൈഎം അതിരൂപത ഭാരവാഹികൾ പങ്കെടുത്ത ദിവ്യബലി പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ അർപ്പിക്കപ്പട്ടു.
യുവജനങ്ങൾ ഭാവിയുടെ വാഗ്ദാനങ്ങൾ മാത്രമല്ല വർത്തമാന കാലത്തിന്റെ ശബ്ദം കൂടിയാണ് എന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് യുവജനങ്ങൾക്കു നൽകിയ സന്ദേശത്തിൽ പറഞ്ഞു.
അതിരുപത സയറക്ടർ ഫാ. ലെനിൻ ഫെർണാണ്ടസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. സന്തോഷ് കുമാർ എന്നിവരോടൊപ്പം അതിരൂപത സമിതി അംഗങ്ങളും ദിവ്യബലിയിൽ പങ്കെടുത്തു.
യുവജന ദിനത്തോടനുംബന്ധിച്ചു K.C.Y.M. തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം K.C.Y.M. ഓഫീസിനു മുന്നിൽ പ്രസിഡന്റ് ശ്രീ. ഷൈജു റോബിൻ പതാക ഉയർത്തി. അതിരൂപത അസിസ്റ്റൻറ് ഡയറക്ടർ ഫാദർ സന്തോഷ് കുമാർ യുവജന ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഒപ്പം കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത തയ്യാറാക്കിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന വീഡിയോയുടെ ആദ്യ എപ്പിസോഡ് അതിരൂപതാ ഡയറക്ടർ ഫാദർ ലെനിൻ ഫെർണാണ്ടസ് അതിരൂപതാ ഓഫീസിൽ വച്ച് പ്രകാശനം ചെയ്തു.
യുവജനങ്ങളിൽ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാനും യുവതമുറയിൽ ഇവ പ്രോൽസാഹിപ്പിക്കുവാനും തിരുവനന്തപുരം ലത്തീൻ അതിരൂപത ഒരുക്കുന്ന ഹരിത ഭൂമിക 2020 എന്ന പദ്ധതിയുടെ പോസ്റ്റർ പ്രകാശനം അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ദിവ്യബലിക്കുശേഷം അതിരൂപതാ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
യുവജനങ്ങളിൽ വർധിച്ചു വരുന്ന ലഹരി ആസക്തി ക്കെതിരെ ലഹരി വിമുക്ത സന്ദേശം നൽകുന്ന സൈക്കിൾ റാലി കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. KRLCC യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാദർ പോൾ സണ്ണി റാലി ഉദ്ഘാടനം ചെയ്തു.
പള്ളിത്തുറ ഇടവകയുടെ ആഭിമുഖ്യത്തിൽ ഹരിത ഭൂമിക 2020 എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം KRLCC യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാദർ സണ്ണി പച്ചക്കറി തൈ നട്ട് നിർവഹിച്ചു. അതിരൂപത ഡയറക്ടർ ഫാദർ ലൈനിൽ ഫെർണാണ്ടസ് അസിസ്റ്റൻറ് ഡയറക്ടർ ഫാദർ സന്തോഷ് കുമാർ പ്രസിഡണ്ട് ശ്രീ ഷൈജു റോബിൻ എന്നിവരും തൈകൾ നട്ടു.
ജോൺ ബ്രിട്ടോ വാൾട്ടർ
(ജനറൽ സെക്രട്ടറി)