നിയുക്ത ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ അലക്സാണ്ടർ ഐഎഎസ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവിനെ സന്ദർശിച്ചു. തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ച ശ്രീ. അലക്സാണ്ടറിനെ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയും ക്രിസ്തുദാസ് മെത്രാനും ചേർന്ന് സ്വീകരിക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു