രണ്ട് വർഷത്തിനുമുൻപ്, കൃത്യമായി പറഞ്ഞാൽ, 2019, മേയ് 21 നാണ് ഒരു വാട്സ്ആപ് കൂട്ടായ്മയിലൂടെ’സനേഹ സമ്മാനം’ ജനിക്കുന്നത്. സന്തോഷ് കുമാർ എന്ന യുവവൈദിക വിദ്യാർത്ഥിയ്ക്ക് ബൈബിൾ വായിക്കുന്നതിനിടയിൽ തന്നെ സ്പർശിച്ച വചനഭാഗങ്ങൾ, എന്തുകൊണ്ട് ന്യൂജെൻ രീതിയിൽ അനേകരിലെത്തിച്ചുകൂടാ എന്ന ചിന്തയാണ് ആദ്യമുണ്ടായത്. ആ ചിന്തയിലൂടെ യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തിരുവനന്തപുരം പെരിങ്ങമ്മല സ്വദേശിയായ ഈ വൈദിക വിദ്യാർത്ഥിയെ ദൈവം ഒരുക്കുകയായിരുന്നു എന്ന് ഇന്ന് തോന്നിപ്പോകുന്നു. യുവജനങ്ങൾക്ക് ആകർഷകമായ ഭാഷയിൽ ക്രിസ്തീയ ആശയങ്ങൾ ലോകം മുഴുവൻ എത്തിക്കുക എന്ന സുവിശേഷ പ്രഘോഷണദൗത്യമാണ് അന്ന് ഏറ്റെടുത്തത് . ഇത്തരം കൂട്ടായ നന്മകളും പ്രവർത്തനങ്ങളും സൈബർ ഇടത്തിൽ ഇന്നത്തെ യുവാക്കൾക്ക് മാതൃകയായി സംഭവിക്കുന്നു എന്നതു തന്നെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
അന്ന് ഒറ്റയ്ക്കാരംഭിച്ച് ‘സ്നേഹസമ്മാനം’ എന്ന പേജ് ഇന്ന് അനേകർക്ക് സുവിശേഷവെളിച്ചം പകരുന്ന ഒരു സൈബർ ഇടമായി മാറിയിരിക്കുന്നു. രണ്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ, ‘സ്നേഹ സമ്മാനം’ ഇന്ന് ക്രിസ്തീയ ചിന്തകൾ വാട്ട്സ്ആപ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ് എന്നീ വൈവിധ്യമാർന്ന ന്യൂജെൻ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഒരു സുവിശേഷ പ്രഘോഷണ കൂട്ടായ്മയാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.
‘സ്നേഹ സമ്മാന’ത്തിന് പിന്നിൽ ഇപ്പോൾ 7 പേരങ്ങുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നു. ഓരോ വർഷവും ഓരോ ആപ്തവാക്യം അടിസ്ഥാനമാക്കിയാണ് പോസ്റ്റുകൾ തയ്യാറാക്കുന്നത്. ബ്രോ. ഡിനാറ്റോ ജോസഫ്, ക്രിസ്റ്റീനാ പോൾ, ബ്രോ. ബിബിൻ, വിജി ജോസഫ്, ബ്രോ. പ്രവീൺ വി, ലിൻസി സെബാസ്റ്റ്യൻ, ബ്രോ. ജിതിൻ ജോൺ, ജിൻസി സെബാസ്റ്റ്യൻ, ജിൽനി ജോസി എന്നിവരാണ് മുഖ്യ അംഗങ്ങൾ. ഓരോ വർഷവും ഓരോ ആശയങ്ങളാണ് ഉപയോഗിച്ചത്. 2019 തിലെ ആപ്തവാക്യം “മറ്റുള്ളവർക്ക് പ്രകാശമായി” എന്നതായിരുന്നു. കഴിഞ്ഞ വർഷത്തെതാകട്ടെ “പ്രകാശം, അത് നീ” എന്നതുമായിരുന്നു. പരിശുദ്ധ പിതാവ് ഈ വർഷത്തെ കുടുംബ വർഷമായി പ്രഖ്യാപിച്ചതോടെ, “കുടുംബം” എന്നതുതന്നെ ഈ വർഷം വിഷയമായി.
കഴിഞ്ഞ വർഷം ‘സ്നേഹ സമ്മാനം,’ കൂട്ടായ്മയുടെ നേതൃത്വത്തിൽ- ക്രിസ്തീയ ക്വിസ്, ചിത്രരചന, ക്രിസ്തുമസിനോടനുബന്ധിച്ച് “പറയാമോ 50 കാര്യങ്ങൾ” എന്നിങ്ങനെയുള്ള വിവധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ച് യുവജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
നാളിതുവരെ കൈപിടിച്ച് നടത്തിയ ദൈവത്തിനും ഒപ്പം പ്രവർത്തിക്കുന്ന കുട്ടുകാർക്കും ‘സ്നേഹ സമ്മാന’ത്തെ സ്നേഹപൂർവം സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും (ലൈക്കുകളും, ഷെയറുകളുമായി) ചെയ്യുന്ന എല്ലാവർക്കും നന്ദി പറയുകയാണ് ഇപ്പോൾ ബാംഗ്ലൂർ, സെൻ്റ് പീറ്റേഴ്സ് സെമിനാരിയിൽ രണ്ടാം വർഷ ദൈവശാസ്ത്രം പഠിക്കുന്ന ബ്ര, സന്തോഷ് കുമാർ.
Follow snehasammanan in Facebook
https://www.facebook.com/സ്നേഹ-സമ്മാനം-2292826434361248/
Follow in watsapp:
https://wa.link/fp8egw
Follow in insta:
I’m on Instagram as @snehasamanam. https://www.instagram.com/invites/contact/?i=1xvqb673oakrx&utm_content=jwki1n9
Follow in share chat :
🤝 Join the group: സ്നേഹ സമ്മാനം on ShareChat
https://b.sharechat.com/QH30hzlLU5b