ജൂലൈ 09, 2020: തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനം
നിരോധിച്ചത്തോടെ ജില്ലയിലെ തീരദേശവാസികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നിടത്തോളം കാലമെങ്കിലും തിരുവനന്തപുരം ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള അടിയന്തിര സഹായങ്ങൾ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അതിരൂപതാ പി. ആര്‍. ഒ. മോണ്‍സിഞ്ഞോര്‍ സി. ജോസഫ് ആവശ്യപ്പെട്ടു.