ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച, ദിവ്യകാരുണ്യത്തിൻ്റെ സൈബർ കൂട്ടുകാരനായി അറിയപ്പെടുന്ന 15 വയസ്സുകാരൻ കാർലോ അക്വൂട്ടിസിൻ്റെ മലയാളത്തിലെ ആദ്യ സമ്പൂർണ്ണ ജീവചരിത്ര പുസ്തകത്തിന് മികച്ച പ്രതികരണം.കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച 10/10/ 2020 ശനിയാഴ്ച രാവിലെ 11ന് വാട്ട്സാസാപ്പ് ഗ്രൂപ്പുകളിലാണ് പുസ്തകം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അഭ്യർത്ഥന നൽകിയത്. ഞായറാഴ്ച രാത്രി പത്തുവരെ 2887 കോപ്പികളുടെ ബുക്കിംഗ് ആണ് ലഭിച്ചത്. കേരളത്തിലും കേരളത്തിനു പുറത്തും വിദേശത്തും ഉള്ള മലയാളികൾ വലിയ ആവേശത്തോടെയാണ് പുസ്തകത്തിനായി ഓർഡർ നൽകിയത്.തൃശ്ശൂരിലെ ഒരു ഇടവക വികാരി തൻ്റെ ഇടവകയിലുള്ള 204 കുടുംബങ്ങൾക്കും വേണ്ടി പുസ്തകം ബുക്ക് ചെയ്തപ്പോൾ ധാരാളം ഇടവക വൈദികർ അവരുടെ ഇടവകയിലെ മതാധ്യാപകർക്കും യുവജനങ്ങൾക്കും വേണ്ടി ധാരാളം പുസ്തകം ബുക്ക് ചെയ്യുകയുണ്ടായി. തിരുവനന്തപുരത്തെ ദിവ്യകാരുണ്യ ഗ്രൂപ്പ് അവരുടെ എല്ലാ അംഗങ്ങൾക്കുമായി പുസ്തകം ബുക്ക് ചെയ്തു. വിദേശത്തുള്ളവർ നാട്ടിൽ തങ്ങളുടെ യുവസുഹൃത്തുക്കൾക്കും പുസ്തകം ഓർഡർ ചെയ്തപ്പോൾ നിരവധി രൂപതകളിലെ യുവജന സംഘടനകൾ വാഴ്ത്തപ്പെട്ട കാർലോയുടെ പുസ്തകവും വണക്കവും പ്രചരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.കാർലോയുടെ പേരിലുള്ള ഈ എളിയ ഉദ്യമത്തിന് നൽകുന്ന എല്ലാ സഹകരണങ്ങൾക്കും അണിയറപ്രവർത്തകർ നന്ദി അറിയിച്ചു. 250 പേജുള്ള പുസ്തകത്തിൻ്റെ ഒന്നാം പതിപ്പ് 120 രൂപയ്ക്കാണ് നൽകുന്നത്. ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും ഏറെ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് ഇതെല്ലാം നന്നായി ഉപയോഗിച്ച് വിശുദ്ധിയിലേക്ക് നടന്നു കയറിയ ഈ 15 വയസുകാരനെ മലയാളിക്ക് മികച്ച രീതിയിൽ പരിചയപ്പെടുത്തുക എന്നതു മാത്രമാണ് ലക്ഷ്യം.ആദ്യലക്കം മാത്രമേ ഈ തുകയ്ക്ക് നൽകാനാവൂ എന്നതിനാൽ കഴിയുന്നത്ര കോപ്പികൾ ആദ്യഘട്ടത്തിൽതന്നെ പ്രിൻറ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രസാധകർ. പുസ്തകം ആവശ്യമുള്ളവർ 9846333811 എന്ന വാട്സ്ആപ്പ് നമ്പറിൽ മെസേജ് അയക്കുക(വിവരങ്ങൾക്ക് കടപ്പാട് :- സെലസ്റ്റിൻ കുരിശിങ്കൽ)